കരാർ വ്യവസ്ഥ ലംഘിച്ച് ഗവ: സ്കൂളിൽ നിന്ന് മണ്ണ് കടത്ത്:അന്വേഷണം നടത്തണം.
കരുനാഗപ്പള്ളി :കരുനാഗപ്പള്ളി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പൊളിച്ച് മാറ്റുന്നെ കെട്ടിടത്തിന്റെ മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ വ്യാപക പരാതി. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ബഹുനില കെട്ടിടമാണ് പൊളിച്ച് നീക്കം ചെയ്യുന്നത്. നഗരസഭ ആദ്യം ടെൻണ്ടർ വിളിച്ചതിൽ ക്രമക്കേട് നടന്നായി ആരോപിച്ച് നഗരസഭയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് റീ ടെൻഡർ വിളിക്കുകയായിരുന്നു.ഫൗണ്ടേഷനിലെ മണ്ണ് ഒഴിവാക്കിയാണ് ടെൻഡറിലെ വ്യവസ്ഥ . കരാറുകാരൻ, നഗരസഭയിലെ ചില കൗൺസിലറൻമാരുടെ അറിവോടെ കരാർ വ്യവസ്ഥകൾ ലംഘിച്ച് ആണ് സ്ക്കൂളിൽ നിന്ന്മണ്ണ് കടത്തുന്നതെന്ന്ആരോപിക്കുന്നത്. കരാറുകാരനെതിരെയും , നഗരസഭ എഞ്ചിനിയർക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന് രക്ഷകർത്താക്കളും സ്കൂൾ സംരക്ഷണ സമിതിയും ആവിശ്വപ്പെട്ടു.