Tuesday, December 24, 2024

Top 5 This Week

Related Posts

കോതമംഗലത്ത് ഡിഫെൻഡറിൽ മമ്മൂട്ടിയുടെ മാസ് എൻട്രി

:മഴയെ അവഗണിച്ചും കാത്തുനിന്ന നൂറു കണക്കിന് ആരാധകർക്ക് ആഹ്ളാദം

കോതമംഗലം: മെഗാസ്റ്റാർ മമ്മൂട്ടി കോതമംഗലത്തു എത്തി. ഉദയകൃഷ്ണ യുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന ത്രില്ലെർ സിനിമയുടെ ഭാഗമകനാണ് താരം എത്തിയത്. കെ എൽ 07 സി എക്സ് 0369(KL07 CX 0369)നമ്പറിലുള്ള ഡിഫൻഡർ കാറിലാണ് സുപ്പർ താരം വന്നത്.വടാട്ടുപാറ തുണ്ടത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണർവ്വ്. മഹാനടൻ മമ്മൂട്ടി എത്തിയതറിഞ്ഞ് ആരാധക വൃന്ദം വനപാതയിൽ തടിച്ചുകൂടി. ശക്തമായ മഴ വകവയ്ക്കാതെ താരത്തെ കാണാൻ സമീപപ്രദേശങ്ങളിൽ നൂറു കണക്കിന് ആരാധകരാണ് മണിക്കൂറുകളോളം കാത്തുനിന്നത്.
രാവിലെ 10 മണിയോടെ ലൊക്കേഷനിൽ എത്തിയ താരം മഴമൂലം മുടങ്ങിയ ഏതാനും ഭാഗങ്ങളും കൂടി ചിത്രീകരിച്ച ശേഷമെ കോതമംഗലത്ത് നിന്നും മടങ്ങകയുള്ളു. വൈകിട്ട് 7 മണിക്ക് ശേഷവും മമ്മൂട്ടി ലൊക്കേഷനിൽ നിന്നും മടങ്ങിയിട്ടില്ല.
ബി ഉണ്ണികൃഷ്ണന്റെ ഇനിയും പേരിടാത്ത ചിത്രത്തിലാണ് താരം അഭിനയിച്ചുവരുന്നത്. ഇതിന്റെ ഏതാനും രംഗങ്ങളുടെ ചിത്രീകരണമാണ് ഇന്നലെ കോതമംഗലം വടാട്ടുപാറ തുണ്ടംവനഭാഗത്ത് ഒരുക്കിയിട്ടുള്ള ലൊക്കേഷനിൽ നടക്കുന്നത്.
നിർത്താതെ മഴയുണ്ടായിരുന്നെങ്കിലും ഇഷ്ടതാരം ലൊക്കേഷനിൽ ഉണ്ടെന്നറിഞ്ഞ് ആരാധരിൽ നല്ലൊരുവിഭാഗവും കാത്ത്നിൽപ്പ് തുടരുകയായിരുന്നു.
തുണ്ടത്തും, ചെങ്കര, കളപ്പാറകുട്ടമ്പുഴ, പൂയംകുട്ടി പരിസരപ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം. . തുണ്ടത്തെ ലൊക്കേഷനിലെ ചിത്രീകരണം പകൽ തീർത്തു. വൈകിട്ട് സമീപ്രദേശമായ ചെങ്കരയിലയിരുന്നു ചിത്രികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles