കോതമംഗലം : പൂട്ടിയിട്ടാലും ഇറങ്ങി പോവും…അത് കൊണ്ട് കെട്ടിയിടും.എന്നിട്ടാണ് പണിക്ക് പോണത്…..
കരഞ്ഞു കൊണ്ടാണ്
ഈ വാക്കുകൾ ആ ഉമ്മ പറഞ്ഞൊപ്പിച്ചത്.
28 വയസ്സുണ്ട് റിനാസിന്.
കെട്ടിയിടാതെ വളർത്താനാവില്ല,സ്വന്തം വസ്ത്രങ്ങളും
ശേഷം പുറത്തു
വിരിച്ചിട്ടിരിക്കുന്ന മറ്റുള്ളവരുടെ വസ്ത്രങ്ങളും കീറികളയുന്ന
തീവ്രമായ മാനസിക പ്രയാസങ്ങൾ നേരിടുന്ന ദയനീയ അവസ്ഥ.
കൊച്ചി ചക്കാമാടം ഇല്ലിക്കൽ ക്ഷേത്രത്തിനു സമീപത്തെ ഒറ്റമുറിയിലാണ് റിനാസും സഹോദരിയും മാതാപിതാക്കളും കഴിയുന്നത്.
ചേരിയിലെ ജീവിതം രോഗത്തിന്റെ തീവ്രതകൾക്ക് ആക്കം കൂട്ടുന്നു.
ലോട്ടറി വില്പനകാരനായ കോയാനും
വീട്ടുപണിക്ക് പോകുന്ന അമ്മ സക്കീനക്കും
ജോലിക്ക് പോകുമ്പോൾ റിനാസിനെ കട്ടിലിൽ കെട്ടിയിടാതെ പോകാൻ കഴിയില്ല.
പണയത്തിനാണ് താമസിക്കുന്നത്.
പ്രദേശത്തെ സാമൂഹിക പ്രവർത്തകർ മുഖേന റിനാസിനെ സന്ദർശിച്ച തണൽ – പീസ് വാലി സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ സന്നദ്ധ പ്രവർത്തകരാണ് ഇവരുടെ ദുരിതം അറിഞ്ഞ്് വീട്ടിലെത്തി റിനാസിനെ നെല്ലിക്കുഴി
പീസ് വാലിക്കു കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിനു തീരുമാനിച്ചത്.