തയ്യൽ തൊഴിലാളി ക്ഷേമനിധിബോഡ് ആനുകൂല്യങ്ങൾനഷ്ടപ്പെടുത്തുന്നു -ബാബു അമ്മവീട്
കൊല്ലം : തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ചെറിയ ചെറിയ ന്യൂനതകൾ കാട്ടി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുത്തുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് പറഞ്ഞു തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്കു സർക്കാർ നൽകുന്ന വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളികളോട് കാട്ടുന്ന ജനദ്രോഹം നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബാബു അമ്മവീട് പറഞ്ഞു തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സബീർ വവ്വാക്കാവ് അധ്യക്ഷത വഹിച്ചു സംസ്ഥാന – ജില്ലാ നേതാക്കളായ നെടുങ്ങോട്ട് വിജയകുമാർ, കെ ആർ സന്തോഷ് ബാബു ശകുന്തള അമ്മവീട്,തയ്യിൽ തുളസി ,പുതുക്കാട് താഹ, മണിയമ്മ രാജൻ, കുന്നേൽ ശ്രീജ,ലതിക വടക്കുംതല, ഷാജിത ബീഗം, തുടങ്ങിയവർ സംസാരിച്ചു.