Friday, November 1, 2024

Top 5 This Week

Related Posts

ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതി : കെ.എം.എം.എല്ലിൽ ജൈവ  പച്ചക്കറി കൃഷിക്ക് തുടക്കമായി.

ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതി : കെ.എം.എം.എല്ലിൽ ജൈവ  പച്ചക്കറി കൃഷിക്ക് തുടക്കമായി.
ചവറ: സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി  കൃഷിവകുപ്പ് ആരംഭിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിയ്ക്ക് കെ.എം.എം.എല്ലില്‍ തുടക്കമായി. ആദ്യ തൈ നട്ട് കെ.എം.എം.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വെണ്ട, വഴുതന, പാവല്‍, പച്ചമുളക്, തക്കാളി, പടവലം തുടങ്ങി വിവിധ പച്ചക്കറിളാണ് കൃഷി ചെയ്യുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്താണ് കമ്പനി കൃഷി ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ജൈവ പച്ചക്കറി കൃഷിയില്‍ വിജയകരമായി  മുന്നേറുകയാണ് കെ.എം.എം.എല്‍. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കെ.എം.എം.എല്ലില്‍ കൃഷി തുടങ്ങിയത്.പിന്നീട് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയും ഏറ്റെടുത്ത് നടപ്പാക്കി. തളിർ ബ്രാന്റില്‍ സ്വന്തമായി നെല്ലും മഞ്ഞള്‍ പൊടിയും ഉല്‍പാദിപ്പിച്ചു. ഒപ്പം മത്സ്യ കൃഷിയും തുടങ്ങി. വിളവുകളെല്ലാം പ്രദേശത്തെ പാലിയേറ്റീവ് കുടുംബങ്ങള്‍ക്കും സാധുജനങ്ങള്‍ക്കുമാണ്  കമ്പനി നല്‍കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അഗ്രികള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. അഗ്രികള്‍ച്ചറല്‍ നോഡല്‍ ഓഫീസര്‍ എ.എം സിയാദ്, കമ്മറ്റി അംഗങ്ങളായ സജീദ് മോന്‍, ധനേഷ്. ഡി, റസിന്‍ പ്രസാദ്, അനൂപ്.എം ടി.പി യൂണിറ്റിലെ യൂണിയന്‍ നേതാക്കളായ വി.സി. രതീഷ്‌കുമാര്‍ (സി.ഐ.ടി.യു), ആര്‍. ശ്രീജിത് (ഐ.എന്‍.ടി.യു.സി), ജെ. മനോജ്മോന്‍ (യു.ടി.യുസി) എം.എസ് യൂണിറ്റിലെ യൂണിയന്‍ നേതാക്കളായ  ജി. ഗോപകുമാര്‍ (സിഐടിയു), സന്തോഷ്. എസ് (യുടിയുസി), സി. സന്തോഷ്‌കുമാര്‍ (ഐഎന്‍ടിയുസി), പി.ആര്‍.ഒ പി.കെ ഷബീര്‍, സി.എല്‍.ഒ മോഹന്‍പുന്തല തുടങ്ങിയവര്‍ സന്നിഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles