Wednesday, December 25, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴ നഗരസഭക്കെതിരെ വിവാദ പരാമർശവുമായി സി.പി.എം.ഏരിയാ സെക്രട്ടറി

മൂവാറ്റുപുഴ : ഹെൽത്ത് ഇൻസ്‌പെക്ടറുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ഉണ്ടായ ചർച്ചയെ വളച്ചൊടിച്ച് നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു ആരോപിച്ച് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി.
എസ്‌തോസ് ഭവന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം അരമനപ്പടി, നെഹ്‌റുപാർക്ക് ചുറ്റി നഗരസഭാ ഓഫീസിനുമുന്നിൽ സമാപിച്ചു.


പ്രതിഷേധ യോഗം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മതസ്പർദ്ധ വളർത്തി ജനങ്ങളെ തമ്മിലിപ്പിക്കാനുള്ള ശ്രമമാണ് മുവാറ്റുപുഴ നഗരസഭാ ഭരണാധികാരികളുടേതെന്ന് പ്രതിഷേധ യോഗത്തിൽ സിപിഎം നേതാക്കൾ പറഞ്ഞു. നഗര സഭയിൽ വികസനം തടസ്സപ്പെട്ടിരിക്കുകയാണ്. വികസനത്തിന്റെ മറവിൽ തട്ടിപ്പും സാമൂഹ്യമാധ്യമങ്ങളിലൂടെ പൊള്ളയായ പ്രചാരണവുംമാത്രമാണ് നടക്കുന്നത്. അഴിമതിക്കാരും കരാറുകാരുടെയും കേന്ദ്രമായി നഗരസഭമാറി. താടിവച്ചതിന്റെ പേരിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ സിപിഎം കൗൺസിലർമാർ അധിക്ഷേപിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. താടിവയ്ക്കാൻ സ്വാതന്ത്യമുണ്ടെന്നും എന്നാൽ ഹെൽത്ത് ഇൻസ്‌പെക്ടർ ശുചീകരണ തൊഴിലാളികളോട് മോശമായാണ് പെരുമാറുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഏരിയാ കമ്മിറ്റി അംഗം എം.എ.സഹീർ. അധ്യക്ഷത വഹിച്ചു. കെ.എൻ.ജയപ്രകാശ് സ്വാഗതവും ആർ.രാകേഷ് നന്ദിയും പറഞ്ഞു.
സി.കെ.സോമൻ, എം.ആർ.പ്രഭാകരൻ,സജിജോർജ്, പി.എം.ഇബ്രാഹിം, കെ.ജി.അനിൽ കുമാർ തുടങ്ങിയർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles