Wednesday, January 1, 2025

Top 5 This Week

Related Posts

ചോർന്നൊലിക്കാത്ത വീട്ടിൽ ഇനി പ്രസന്നയ്ക്കും മക്കൾക്കും ഉറങ്ങാം

മൂവാറ്റുപുഴ: മാത്യുകുഴൽനാടൻ എംഎൽഎ നേതൃത്വം നൽകുന്ന സ്പർശത്തിന്റെ ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് തിങ്കളാഴ്ച നടക്കും. മാറാടി പഞ്ചായത്തിലെ നിർധനയായ ആശാവർക്കർ പ്രസന്ന ശശിയുടെ കുടുംബത്തിനാണ് വീടൊരുങ്ങിയിരിക്കുന്നത്.

വിധവയായ പ്രസന്നയും മക്കളും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചോർന്നൊലിക്കുന്ന കുടിലിൽ താമസിക്കുന്ന വിവരം അറിഞ്ഞ സ്ഥലത്തെത്തിയ മാത്യൂകുഴൽനാടൻ എംഎൽഎ ഇവർക്ക് വീട് നിർമിച്ചുനൽകുമെന്ന് ഉറപ്പുനൽകുകയായിരുന്നു. എംഎൽഎയുടെ വിദേശത്തുള്ള സുഹൃത്തിന്റെ സഹായവും, കോൺഗ്രസ് മാറാടി മണ്ഡലം കമ്മിറ്റി സമാഹരിച്ച തുകയും ഉപയോഗിച്ചാണ് വീട്് നിർമാണം പൂർത്തീകരിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, കോൺ്ഗ്രസ് മണ്്ഡലം പ്രസിഡന്റ് സാബുജോൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് ജിക്കു വർഗീസ്, കോൺഗ്രസ്, കെ.എസ്.യും പ്രവർത്തകരും വീട് നിർമാണത്തിൽ പങ്കാളികളായി. പത്ത് ലക്ഷത്തോളം രൂപ ചിലവിൽ നാല് മാസംകൊണ്ടാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles