Tuesday, January 7, 2025

Top 5 This Week

Related Posts

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറി നില്ക്കണം : കോൺഗ്രസ്

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി മാറിനിന്ന് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ആരോപണത്തിൽ പാർട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രി തന്നെ മറുപടി പറയണം. ഉമ്മൻ ചാണ്ടിയോട് സ്വീകരിച്ച സമീപനം പിണറായിയോടും വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. സിപിഎം പൊളിറ്റ് ബ്യൂറോ ഇടപ്പെട്ട്് ആരോപണം് തെളിയുംവരെ മുഖ്യമന്ത്രിയെ മാറ്റിനിർത്തണമെന്നും കെ. സുധാകരനും ആവശ്യപ്പെട്ടു.

സ്വർണക്കടത്തുകേസിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ താൻ ഉന്നയിച്ച കാര്യങ്ങൾ ശരിയായി. ബിരിയാണി ചെമ്പ് കൊണ്ട് മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles