Thursday, December 26, 2024

Top 5 This Week

Related Posts

സേവനത്തിനുള്ള അർപ്പണ മനസ്സാണ് വേണ്ടതെന്നു ഡോ. പി.ബി. സലിം ഐ.എ.എസ്.

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി തണൽ പാലിയേറ്റീവ് ആന്റ് പ്ലാരാപ്ലീജിക് കെയർ സൊസ്സൈറ്റിയുടെ എമർജൻസി സർവീസ് ഡോ. പി.ബി. സലീം ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
സേവനത്തിനുള്ള അർപ്പണ മനസ്സാണ് ഏതൊരു പ്രസ്ഥാനത്തിനും ലക്ഷ്യത്തിലെത്താൻ പ്രാഥമികമായി വേണ്ടതെന്നു ഡോ. പി.ബി. സലീം ഐഎസ്്. പറഞ്ഞു. നൂറുകണക്കിനു രോഗികൾക്ക് സ്ാന്ത്വന പരിചരണം നൽകുന്ന പാലിയേറ്റീവ് കെയർ കെയർ സൊസൈറ്റിയുടെ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.
ഗൃഹ സന്ദർശന പരിചരണത്തോടൊപ്പം അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുംവേണ്ടിയാണ് വാഹനം ഉപയോഗിക്കുന്നത്. യോഗത്തിൽ തണൽ ട്രസ്റ്റ് ചെയർമാൻ സി.എം. ബാവ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡണ്ട് അബ്ദുൽ സലാം തണ്ടിയേക്കൽ സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു. അസ്‌ലം, നൂഹ്, യാസിർ, അൻവർ, കരീം, മുഹമ്മദ് ശിബിലി എന്നിവർ സംബന്ധിച്ചു.

പേഴയ്ക്കാപ്പിള്ളി കേന്ദ്രമായി 12 വർഷം മുമ്പ് സ്ഥാപിതമായ തണൽ മുവാറ്റുപുഴ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും സേവനം ലഭ്യമാക്കുന്നുണ്ട്. നഴ്‌സുമാർ പരിശീലനം ലഭിച്ച വോളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് രോഗികളെ പരിചരിക്കുന്നു. നിലവിൽ വാർധക്യം ബാധിച്ചവർ, ക്യാൻസർ ബാധിതർ, നട്ടെല്ലിനു ക്ഷതം ബാധിച്ചവർ എന്നിങ്ങനെ 600 ലേറെ രോഗികളെ പരിചരിക്കുന്നുണ്ട്. രോഗികൾക്ക് ആവശ്യമായ എയർ ബെഡ്, വീൽചെയർ, ഓക്‌സിജൻ സിലിണ്ടർ തുടങ്ങിയവയും നൽകുന്നുണ്ടെന്ന് ട്രസ്റ്റ് ചെയർമാൻ സി.എം.ബാവയും വർക്കിങ് പ്രസിഡന്റ്
അബ്ദുൽസലാമും പറഞ്ഞു.

രോഗികളെ കിടത്തി പരിചരിക്കുന്നതിനുള്ള 15000 സ്‌ക്വയർ ഫീറ്റ് വിസ്താരമുള്ള പാലീയേറ്റീവ് ബ്‌ളോക്കിന്റെ ഒന്നാംഘട്ട നിർമാണം പുരോഗതിയിലാണ്. 2.5 കോടി രൂപ ചെലവിൽ ഫിസിയോ തെറാപ്പി യൂണിറ്റ്, അഗതി മന്ദിരം എന്നിവയോടുകൂടിയ മൂന്നുനില മന്ദിമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles