തൃക്കാക്കരയിലെ ജനങ്ങളോട് തല കുനിച്ച് നന്ദി പറയുന്നു. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഒന്നിച്ചു നിന്ന് പോരാടി. വിജയത്തിൽ മതിമറന്ന് ആഹ്‌ളാദിക്കുന്നില്ല. ഈ വിജയം യു.ഡി.എഫ്. പ്രവർത്തകരുടേതാണ്. വിശ്രമമില്ലാതെ ഇനിയും ഒരുപാട് ജോലി ചെയ്യാനുണ്ട്. തഴെത്തട്ടിൽ പ്രവർത്തിച്ചാൽ നമുക്ക് അധികാരത്തിൽ തിരിച്ചെത്താം. ജോ ജോസഫിനെ മുന്നിൽ നടത്തിയ രാഷ്ട്രീയ കുതന്ത്രങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണിത്.
ജനങ്ങളെ പേടിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. വിജയത്തിന്റെ അഹങ്കാരം വാക്കുകളിൽ പോലും ഉണ്ടാകരുത്. ദൈവവിശ്വാസിയായ ഒരാൾ ദൈവത്തെ ഭയക്കുന്നത് പോലെ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ജനങ്ങളെ ഭയക്കണം. ജനങ്ങൾക്ക് മുന്നിൽ ശിരസ് കുനിക്കുന്നു.
വർഗീയതയ്ക്ക് എതിരെയാണ് ഞങ്ങളുടെ പോരാട്ടം. നാല് വോട്ടിന് വേണ്ടി ഒരു വർഗീയ വാദിയുടേയും തിണ്ണ നിരങ്ങാൻ യു.ഡി.എഫ് പോകില്ല. വെള്ളം ചേർക്കാത്ത മതേതര നിലപാടിനെ തൃക്കാക്കര മാലയിട്ട് സ്വീകരിച്ചു. തെരെഞ്ഞെടുപ്പിൽ ജയിക്കുന്നത് പോലെ തന്നെ സുപ്രധാനമാണ് വർഗീയയ്ക്ക് എതിരായ പോരാട്ടം. വർഗീയതയെ കേരളത്തിന്റെ മണ്ണിൽ കുഴിച്ചുമൂടുക തന്നെ ചെയ്യും.