കേരള രാഷ്ട്രീയം ഉറ്റുനോക്കിയ യു.ഡി.എഫും ഇടതുമുന്നണിയും നേർക്കുനേർ പോരാടിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര
വിജയത്തിലേക്ക്. വോട്ടെണ്ണൽ പകുതി എണ്ണിതീരുമ്പോൾ പതിമൂ്ന്നായിരത്തിലേറെ വോട്ട് ഭൂരിപക്ഷം കടന്നിരിക്കുന്നു. കെ.റെയിലും, സാമൂദായിക രാഷ്ട്രീയവും, ഭാവികേരളത്തിന്റെ അജണ്ടകൾ ചർച്ച ചെയ്ത് പോരാട്ടത്തിൽ അപ്രതീക്ഷിത മു്‌ന്നേറ്റമാണ് ദൃശ്യമായിരിക്കുന്നു.
പി.ടി. തോമസിന്റെ നിലപാടന്, അദ്ദേഹത്തിന്റെ ഭാര്യെന്ന നിലക്കും രാഷ്ട്രീയ പ്രവർത്തകയെന്ന നിലക്കും സമ്പൂർണ അംഗീകാരമാണ് ഉമ തോമസിനു ജനം നൽകിയിരിക്കുന്നത്. കോൺഗ്രസിനെ പുതിയ പാതയിലൂടെ കോൺഗ്രസിനെ നയിക്കുക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഊർജം നൽകുന്ന വിധിയെഴുത്താണ്. ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് പ്രകാരം മണ്്ഡലം രൂപീകരണത്തിനുശേഷമുള്ള റി്‌ക്കോഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നാണ് വിലയിരുത്തുന്നത്. സിപിഎമ്മിന്റെ സ്ഥാനാർഥി നിർണയത്തിലെ വലിയ തിരിച്ചടികൂടിയാണ് ഉമ തോമസിന്റെ റെക്കോഡ് ഭൂരിപക്ഷം തെളിയിക്കുന്നത്.