പാലക്കാട്: പാരിസ്ഥിതിക പ്രതിബദ്ധതയോടെയുള്ള മാധ്യമ പ്രവര്‍ത്തനത്തിന് സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കീല്‍സ് ലേണിംഗ് ഏര്‍പ്പെടുത്തിയ സേവ് നാച്ച്യൂര്‍ മീഡിയ അവാര്‍ഡ് 2022 ന് മീഡിയ വണ്‍ ചാനലിലെ ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് കെ.എം.സജിത് അജ്മലും , ന്യൂസ് 18 കേരള സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പ്രസാദ് ഉടുമ്പിശ്ശേരിയും , സുപ്രഭാതം സിനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം. ഷണ്‍മുഖദാസും അര്‍ഹരായി.
പരിസ്ഥിതി പ്രവര്‍ത്തനം, ഗോത്രവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി, ആദിവാസി ഊരുകളിലെ പ്രശ്‌നങ്ങള്‍ എന്നിവയിലെ റിപ്പോര്‍ട്ടിങ്, സജീവ ഇടപെടല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗ് എന്ന സംഘടനയാണ് അവാര്‍ഡ് നല്‍കുന്നത്. 2015 മുതല്‍ എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കിവരുന്നു. 2022 ജൂണ്‍ 2 ന് കാലത്ത് 10 മണിക്ക് പാലക്കാട് ടൗണ്‍ റയില്‍വേ സ്റ്റേഷന് എതിര്‍ത്തുള്ള പാലക്കാട് ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് ഹാളില്‍ വച്ച് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് പ്രമുഖ ഗാന്ധിയനും , ഏകതാ പരിഷത് ചെയര്‍മാനുമായ പി.വി.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും . സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.