ജനഹൃദയങ്ങള്‍ കീഴടക്കിയ മാസ്മരിക ശബ്ദം നിലച്ചു
പ്രശസ്ത ഗായകൻ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത് (53) കുഴഞ്ഞു വീണ് മരിച്ചു. കൊൽക്കത്ത നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിൽ സംഗീത പരിപാടിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കൊൽക്കത്ത സിഎംആർഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1970 ആഗസ്റ്റ് 23ന് മലയാളി ദമ്പതികളായ സി.എസ്. നായരുടേയും കനകവല്ലിയുടേയും മകനായി കേരളത്തില്‍ ജനിച്ച കൃഷ്ണകുമാര്‍ കുന്നത്ത് വളര്‍ന്നതെല്ലാം ഡല്‍ഹിയിലായിരുന്നു.
ഹിറ്റായ ‘പൽ’ ആൽബത്തിലൂടെ പ്രശസ്തനായ കെ.കെ. കാതൽ ദേശത്തിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് വന്നത്.
ഹിന്ദി,തമിഴ്,കന്നഡ,മറാത്തി,ബംഗാളി,അസമീസ്,ഗുജറാത്തി സിനിമകളിലായി 700 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. 5 തവണ ഫിലിം ഫെയർ പുരസ്ക്കാരം നേടിയിട്ടുണ്ട്. ആഷിഖ് ബനായാ അപ്നെയിലെ ദില്‍നഷി, ഗാങ്സ്റ്ററിലെ തു ഹി മേരി ശബ് ഹെ, കില്ലറിലെ ഒ സനം, ദ ട്രെയിനിലെ ബീതെ ലംഹെയിന്‍ എല്ലാം ഹിറ്റായിരുന്നു. തു ഹി മേരി ശബ് ഹെ, സൂബഹെ, തൂഹി മേരി ജാന്‍, തുടങ്ങിയ സിനിമകളില്ർ ഗാനം ആലപിച്ചത് കെ.കെ. ആയിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ പുതിയ മുഖത്തിലും പാടിയിട്ടുണ്ട്.