Thursday, January 9, 2025

Top 5 This Week

Related Posts

പോപ്പുലർ ഫ്രണ്ടിന്റെ ശക്തി പ്രകടനം ഇന്ന് ആലപ്പുഴയിൽ

ആലപ്പുഴ: റിപബ്ലിക്കിനെ രക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്ന ജനമഹാസമ്മേളനം ഇ്ന്നു ആലപ്പുഴ നടക്കും. വൈകീട്ട് 4.30ന് കല്ലുപാലത്ത് നിന്നാരംഭിക്കുന്ന വോളണ്ടിയർ മാർച്ചും ബഹുജന റാലിയും ആലപ്പുഴ ബീച്ചിൽ സമാപിക്കും. പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ് ലാമിക പണ്ഡിതനും ആൾ ഇന്ത്യ പഴ്സണൽ ലോബോർഡ് വക്താവുമായ മൗലാന ഖലീലുർറഹ്‌മാൻ സജ്ജാദ് നുഅ്മാനി മുഖ്യാതിഥിയാവും.

പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. എ അബ്ദുൽ സത്താർ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, കെ അംബുജാക്ഷൻ, എം എസ് സാജിദ്, വി എം ഫത്തഹുദ്ദീൻ റഷാദി, പി എം ജസീല, അഡ്വ.കെ പി മുഹമ്മദ്, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി എന്നിവർ പങ്കെടുക്കും.
ദേശീയ തലത്തിൽ നടത്തുന്ന കാംപയിന്റെ ഭാഗമായാണ് ജനമഹാസമ്മേളനമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles