Thursday, December 26, 2024

Top 5 This Week

Related Posts

നാടിനെ കണ്ണീരിലാഴ്ത്തിയുള്ള വികസനമല്ല യുഡിഎഫ് കൊണ്ടുവന്നത് : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

കാക്കനാട്. സംസ്ഥാനത്ത് വികസനത്തിന് ഏറ്റവും അധികം വിത്ത് പാകിയവരാണ് ഐക്യ ജനാധിപത്യ മുന്നണിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. നാടിനെ കണ്ണീരിലാഴ്ത്തിയുള്ള വികസനമല്ല യുഡിഎഫ് കൊണ്ടുവന്നിട്ടുള്ളതെന്നും സംസ്ഥാനത്ത് ഇനി ഉയർന്നുവരാൻ പോകുന്നത് യുവജന നിരയാണെന്നും തങ്ങൾ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ യുഡിഎഫിന്റെ യുവജന വിഭാഗം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യുവ തരംഗം ഇവിടെ ഉണ്ട്, തൃക്കാക്കര യുഡിഎഫിനെ ചതിക്കില്ല. ഈ നാടിനെ കണ്ണീരിലാഴ്ത്തി കടന്നുപോയ പി ടി തോമസിന്റെ വികസന സ്വപ്നങ്ങളെ സാർഥകമാക്കുന്നതിന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിന് വിജയിക്കണം. കേരളം ഏറെ കരുതലോടെ നോക്കിക്കണ്ട നിലപാടുള്ള നേതാവായിരുന്നു പി.ടിയെന്നും തങ്ങൾ പറഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങ് ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles