Wednesday, January 8, 2025

Top 5 This Week

Related Posts

ഉമ തോമസിനു സ്‌നേഹോഷ്മളമായ വരവേല്പ്

തൃക്കാക്കര : യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിനു നാടിന്റെ സ്‌നേഹോഷ്മളമായ വരവേല്പ്. സ്വീകരണ പര്യടനത്തിന്റെ ഒന്നാം ദിനമായ ചൊവ്വാഴ്ച തൃക്കാക്കര മുൻസിപ്പാലിറ്റി, വെണ്ണല, കടവന്ത്ര മണ്ഡലങ്ങളിൽ ഉമ തോമസിനു ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നൂറോളം ബൈക്കുകളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. സ്വീകരണ കേന്ദ്രങ്ങളിൽ പൂക്കൾ നൽകിയും ഷാൾ അണിയിച്ചും സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനുപേർ ചേർന്നു വരവേറ്റു. കുടുംബി കോളനിയിൽ ഒരു പ്രവർത്തകൻ ഉമ തോമസിന്റെ ചിത്രം ഫ്രൈമിൽ സ്വന്തമായി തുന്നി നൽകിയാണ്് സ്വീകരിച്ചത്. പി.ടി യു ടെ ആദർശത്തിനുള്ള പിന്തുണ തേടിയും തുടർച്ചക്കും തന്നെ വിജയിപ്പി്ക്കണമെന്ന അഭ്യർഥനയാണ് വോട്ടറൻമാരോട് ഉമ തോമസ് നടത്തുന്നത്.

രാവിലെ ഹരിത കർമ്മ സേനയിലെ ശുചീകരണ തൊഴിലാളികളെ നേരിൽ കണ്ടുകൊണ്ടാണ്. പത്തുവർഷമായിട്ടും സ്ഥിരപ്പെടുത്താത്ത കാര്യത്തിൽ അവരുടെ പരാതി കേട്ട ഉമ കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി. സ്ത്രീ തൊഴിലാളികൾ അധികവും പണിയെടുക്കുന്ന മേഖലയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പഠിക്കുമെന്നും സ്ത്രീ ശാക്തീകരണത്തിനും തൊഴിൽ സ്ഥിരതക്കും വേണ്ട പ്രവർത്തനങ്ങൾ തന്റെ ഭാഗത്ത് നിന്നു ഉണ്ടാവുമെന്നും ഉറപ്പ് നൽകിയാണ് ്അടുത്ത കേന്ദ്രത്തിലേക്കു നീങ്ങിയത്.

തുടർന്ന് വെണ്ണല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. ശാന്തിനഗർ, പുല്ലുപറമ്പ്, കണ്ണേത്ത് പറമ്പ്, മാക്കാട്ട് റോഡ്കണിയാവേലി എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. തലശ്ശേരിയിൽ നിന്ന് വന്ന ഇൻകാസിന്റെ പ്രവർത്തകരുടെ സ്വീകരണവും ഏറ്റുവാങ്ങി.

കടവന്ത്ര മണ്ഡലത്തിലെ പര്യടനം കതൃക്കടവിൽ നിന്ന് ആരംഭിച്ചു. ബെന്നി ബഹനാൻ എം.പി. പര്യടനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര മണ്ഡലത്തിൽ താൻ മത്സരിക്കുമ്പോഴഴും പി ടി തോമസ് മത്സരിക്കുമ്പോഴും ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടി ഉമ തോമസ് ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉമാ തോമസിന് നേന്ത്രക്കുല സമ്മാനിച്ച് കൊണ്ടാണ് പര്യടനം ഉദ്ഘാടനം ചെയ്തത്..
കതൃക്കടവ്, മുരളി ജംഗ്ഷൻ, പാലാ തുരുത്ത് ജംഗ്ഷൻ, ഐക്യനഗർ, മുട്ടത്തിൽ ലൈൻ, എളം കുളം ജംഗ്ഷൻ, കോർപ്പറേഷൻ കോളനി, പുതുച്ചിറ ജംഗ്ഷൻ, പഞ്ചായത്ത് ജംഗ്ഷൻ, ഇന്ദിര നഗർ വഴി പുതിയ റോഡിലായിരുന്നു ചൊവ്വാഴ്ച സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles