Saturday, January 4, 2025

Top 5 This Week

Related Posts

യുവാക്കൾ യുഡിഎഫിനൊപ്പം :പി.കെ ഫിറോസ്

കാക്കനാട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി സർക്കാർ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ തെറ്റുകൾ ആവർത്തിച്ചുകൊണ്ട് യുവാക്കളുടെ തൊഴിലവസരങ്ങൾ നഷ്ട്ടപ്പെടുത്തിയും പിൻവാതിൽ നിയമനങ്ങൾ അധികരിച്ചും മുന്നോട്ട് പോകുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കെ റെയിൽപോലെ അഴിമതി മാത്രം താൽപര്യമാക്കി മുന്നോട്ട് പോകുകയും യുവാക്കളുടെ ക്ഷേമത്തിനാവശ്യമായ ഒരു പദ്ധതിയും മുന്നോട്ടുവക്കാതിരിക്കുകയും വഴി യുവാക്കൾക്കെതിരായ സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് ബോധ്യമായിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

ഈ കാരണത്താൽ യുവാക്കളുടെ വലിയ പിന്തുണ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുന്നുണ്ടന്നും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.ബി അബ്ദുൽ ലത്വീഫ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.എൻ നിയാസ് സ്വാഗതം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്, എംഎസ്എഫ് ദേശീയ പ്രസിഡൻ്റ് ടി.പി അഷറഫലി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎ, മുൻ എംഎൽഎ വി.ടി ബൽറാം, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ, ട്രഷറർ എൻ.കെ നാസർ, വൈസ് പ്രസിഡൻ്റുമാരായ പി.കെ ജലീൽ, കെ.എച്ച് മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി പി.എ അഹമ്മദ് കബീർ,മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.കെ അബ്ദുൽ റസാഖ്, ജനറൽ സെക്രട്ടറി പി.എം യൂസഫ്, ട്രഷറും നഗരസഭ വൈസ് ചെയർമാനുമായ എ.എ ഇബ്രാഹിംകുട്ടി, മുനിസിപ്പൽ പ്രസിഡൻ്റ് ഹംസ മൂലയിൽ, ജനറൽ സെക്രട്ടറി പി.എം ഹബീബ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.എ സലിം,സീനിയർ വൈസ് പ്രസിഡൻ്റ് സുബൈർ കരുവള്ളി, വൈസ് പ്രസിഡൻ്റുമാരായ കബീർ നത്തേക്കാട്, അഡ്വ.പി.ജ സജൽ, സെക്രട്ടറിമാരായ പി.എം മാഹിൻകുട്ടി, വി.എച്ച് അബ്ദുൽ ഗഫൂർ, കെ.എച്ച് ഷഹബാസ്, ഒ.യു ഉർഷിദ്, മണ്ഡലം ട്രഷറൽ അൻസാർ ഓലിമുകൾ, മുനിസിപ്പൽ പ്രസിഡൻ്റ് സി.എസ് സിയാദ്, ജനറൽ സെക്രട്ടറി കെ.എ മുഹമ്മദ് സാബു, സരസഭ കൗൺസിലർമാരായ പി.എം യൂനുസ്, ടി.ജി ദിനൂപ്, ഷിമി മുരളി, സജിന അക്ബർ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി യൂത്ത് ലീഗ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles