മൂവാറ്റപഴ: പോയാലിമല ലഹരി മരുന്ന് ഉപയോഗത്തിനു കേന്ദ്രമായി മാറുന്നുവെന്ന പരാതി. ഞായറാഴ്ച എക്‌സൈസ് വകപ്പിൻറെ നേതൃത്വത്തിൽ നാട്ടുകൂട്ടം നടക്കും. വൈകന്നേരം 4.30ന് മലമുകളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പായിപ്ര പഞ്ചായത്തിലെ പ്രകൃതിഭംഗിയേറിയ പോയാലി മല ഔദ്യോഗികമായി ടൂരിസം പ്രോജക്ട് അംഗീകരിച്ചില്ലെങ്കിലും നൂറുകണക്കിനുപേരാണ് ഇവിടെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്നത്.
നൂറ് ഏക്കറോളം വിസ്ത്ൃത പ്രദേശം മൊ ട്ടക്കുന്നുകളും മലയും പാറക്കെട്ടുകളും ഉള്ളതാണ്. ഇവിടെ പല പ്രദേശത്തുനിന്നുളള ലഹരിമരുന്ന ഉപയോഗിക്കുന്നവരും വില്പനക്കാരും തമ്പടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. മദ്യപാനികളും ലഹരി മരുന്നു ഉപയോഗിക്കുന്നവരും രാപകൽ ഇവിടെ വിലസുകയാണെന്നാണ് പരാതി. മല കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും സംഭവം ഭീക്ഷണിയായതോടെയാണ് പഞ്ചായത്ത് അധികൃതരും എക്‌സൈസ് വകപ്പും നാട്ടുകാരും സംയുക്തമായി നീങ്ങുന്നതിന് നാട്ടുക്കൂട്ടം സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ, സാസ്‌ക്കാരിക സംഘടനാ പ്രതിനിധികളും നാട്ടകൂട്ടത്തിൽ പങ്കെടക്കുമെന്ന് അധികൃതർ അറിയിച്ചു.