Wednesday, December 25, 2024

Top 5 This Week

Related Posts

പേരാമ്പ്രയിൽ സംഘ്പരിവാർ ജാഥ മുസ്ലിം യൂത്ത് ലീഗ് തടഞ്ഞു

കോഴിക്കോട്: പേരാമ്പ്രയിൽ സംഘ്പരിവാർ മാർച്ച് മുസ്ലിം യൂത്ത് ലീഗ് തടഞ്ഞു. ഹലാൽ ബീഫ് വിഷയത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി വി.എച്ച്.പി യുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് നഗത്തിൽ നടത്തിയ പ്രകടനമാണ് മാർക്കറ്റ് ഭാഗത്ത് സംഘടിച്ചെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞത്. ഇതോടെ പോലീസെത്തി വി.എച്ച്. പി. പ്രകടനം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണിൽ ബി.ജെ.പി യുടെ നേതൃത്വത്തിൽ പാണക്കാട് തങ്ങൾക്കെതിരെ ഉൾപ്പെടെ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയിരുന്നു. ‘ഹലാലിന്റെ പേരുപറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാൽ കൈയും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാർസലയക്കും ആർ.എസ്.എസ്’ എന്നായിരുന്നു മുദ്രാവാക്യം.
ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിൽ കയറി ആക്രമണം നടത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി പ്രകടനം നടന്നത്.

ഇതിനു പിന്നാലെയാണ് ഇന്നു വൈകീട്ട് വി.എച്ച്.പിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ടൗണിൽ പ്രകോപനപരമായ പ്രകടനം ആരംഭിച്ചത്. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വൈകീട്ട് അഞ്ചരയോടെയാണ് പ്രകടനം ആരംഭിച്ചത്. പ്രകടനം മാർക്കറ്റിൽ എത്തുമ്പോഴാണ് യൂത്ത് ലീഗ് പ്രവർത്തകർ സംഘടിച്ച് തടഞ്ഞത്. ഇത്തരം പ്രകോപനപരമായ പ്രകടനങ്ങൾ തടയാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ തങ്ങൾ നേരിട്ടെത്തി തടയുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. തുടർന്ന് പൊലീസെത്തി വി.എച്ച്.പി പ്രകടനം തടയുകയായിരുന്നു. മത സൗഹാർദ്ദത്തിന്റെ സന്ദേശ വാഹകകരായ പാണക്കാട് തങ്ങൻമാരെ മോശപ്പെടുത്തി പേരാമ്പ്രയിൽ ആർഎസ്എസ് നടത്തിയ പ്രകടനത്തിനെതിരെ കടുത്ത രോഷമാണ് മുസ്ലിം ലീഗ് പ്രവർത്തകർക്കുള്ളത്. സാമൂഹ്യമാധ്യമങ്ങളിൽ ഇത് പരാമർശിച്ച് ആർഎസ്എസിനെതിരെ വെല്ലുവിളിയും വ്യാപകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles