Saturday, December 28, 2024

Top 5 This Week

Related Posts

ഒരു വട്ടംകൂടി അവർ കലാലയമുറ്റത്ത് ഒത്തുകൂടി

മൂവാറ്റുപുഴ : ഈസ്റ്റ് മാറാടി ഹൈസ്‌ക്കൂളിലെ 1984 – 85 എസ്.എസ്.എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി. ഒരു വട്ടം കൂടി എന്ന പേരിൽ മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷം അവർ മാറാടിയിൽ ഒത്തുകൂടി ആറാടി. പഴയ ഓർമ്മ പുതുക്കി ഇവർ സ്‌കൂൾ അസംബ്ലി നടത്തി , ബെല്ലടിച്ചു. ഗ്രൗണ്ടിൽ നിന്ന കുട്ടികൾ ഓടി അവരുടെ പഴയ ക്ലാസ് റൂമിലെത്തി. ക്ലാസ് റ്റീച്ചർ കുട്ടികളുടെ ഹാജർ എടുത്തു. പഴയ കാല ഓർമ്മകൾ പുതുക്കി. അധ്യാപകർക്ക് മെമന്റോ നൽകി ആദരിച്ചു

ഉച്ച ഭക്ഷണത്തിന് ശേഷം വൈകുന്നേരത്തോടെ പഴയ ഓർമ്മകൾ അയവിറക്കി വീണ്ടും കണ്ടുമുട്ടാം എന്ന് പറഞ്ഞു യാത്രയായി. പരിസ്ഥിതി സ്‌നേഹികളായ ഇവർ സ്‌കൂൾ മുറ്റത്ത് ഒരു പേര മരത്തിന്റെ തൈയും നട്ടു.
മുൻ ഹെഡ് മാസ്റ്റർ സി യു വർക്കി ഉത്ഘാടനം ചെയ്തു. മുൻ സ്‌കൂൾ ലീഡർ രാജു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.പി ലാൽ സ്വാഗതം പറഞ്ഞു. ബാബു കെ. കെ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles