മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗത്തിലൂടെ കൂടുതൽ കുപ്രസിദ്ധനായ മുൻ എംഎൽഎ പി.സി.ജോർജ്ജ് പെരുന്നാൾ ആശംസ നേർന്നു. എല്ലാവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേരുന്നുവെന്നാണ് ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. മുസ്ലിംകളും കേരളത്തിലെ മതേതര സമൂഹവും ഒന്നടങ്കം വിമർശിച്ച പി.സി. ജോർജിന്റെ പ്രസംഗവും അറസ്റ്റ് വിവാദവും കെട്ടടങ്ങാതെ നില്ക്കെ ഇദ്ദേഹത്തിന്റെ പെരുന്നാൾ ആശംസയെ വിമർശിച്ചുകൊണ്ടും വിദ്വേഷ പ്രസംഗത്തോടു രോഷം പ്രകടിപ്പിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിനുതാഴെ നിറയുന്നത്. നേർവഴി വരാൻ ഉപദേശിച്ചുകൊണ്ട് പെരുന്നാൾ ആശംസയെ സ്വാഗതം ചെയ്യുന്നവരും ഉണ്ട്.
‘എൻ്റമ്മോ വേണ്ടായേ..
സത്യമായും വേണ്ടാത്തോണ്ടാ.
തന്നിടത്തോളമൊക്കെ മതിയായി
വോട്ടു ചെയ്തു കൊണ്ടിരുന്നപ്പോൾ കാണിച്ചിരുന്ന സ്നേഹം ഉള്ളിൽ മറച്ചു വച്ചിരുന്ന കൃസംഘിയുടേതാണന്നു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും …
അണ്ണാക്കിൽ തന്നെ തള്ളിയല്ലോ…
തിരുപ്പതിയായി…. പിള്ളേച്ചാ
തിരുപ്പതിയായി..
ഇനി സൂക്ഷിച്ചോളാം … മറക്കില്ല”
‘ഫാസിസ്റ്റ് വേട്ടപ്പട്ടിയായി മാറിയ താങ്കളുടെ ഇന്നത്തെ അവസ്ഥ ലജ്ജിപ്പിക്കുന്നതാണ്. കേരളത്തിലെ മത സൗഹാർദ്ധം തകർക്കാം എന്നത് താങ്കളുടെ വ്യാമോഹം മാത്രമാണ്’.
‘താങ്കളോട് പറയാതെ വയ്യ.താങ്കൾ വല്ലാതെ മുസ്ലിംകളെ അടച്ച് ആക്ഷേപിച്ചു.( താങ്കൾക്ക് ഏത് സമുദായത്തിലേയും തീ വ്രവാദത്തെയും പറയാം. മുസ്ലീം സമുദായത്തിലേയും പറയാം.എന്നാൽ താങ്കൾ അന്ന് നടത്തിയത്.. 37… മിനിറ്റ് പ്രസംഗമായിരുന്നു. ഉത്തമ ബോധ്യത്തോടെ എന്നും പല പ്രാവശ്യം പറഞ്ഞിരുന്നു.). വളരെ മോശമാണ് സഹോദര. എന്നിട്ട് ഇപ്പോൾ ആശംസിക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്നു ആര് നിങ്ങളെ നല്ലത് കൊണ്ട് അഭിവാദ്യം ചെയ്യുന്നുവോ അവരോട് അതിലും നന്നായി അഭിവാദ്യം ചെയ്യുക.. താങ്കളുടെ അഭിവാദ്യത്തിന് തിരിച്ചും അതിൽ കൂടുതലും അഭിവാദ്യവും അഭിനന്ദനവും നൽകുന്നു. നല്ല ചിന്ത വരട്ടെ.. നന്നായേക്കും. താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ’…
‘പറഞ്ഞ വർഗീയതയിൽ ഉറച്ചു നിൽക്കുന്നു എന്ന് തന്നെയല്ലേ കഴിഞ്ഞ ദിവസം പറഞ്ഞത്. കുറച്ച് സാധാരണക്കാർ ഡ്രസ്സ് കടയോ, ചായക്കടയോ നടത്തി എങ്ങിനെയെങ്കിലും ജീവിച്ചു പോകുന്നിടത്തും പ്രതിസന്ധികൾ സൃഷ്ടിച്ചു ഒരു കൂട്ടം മനുഷ്യരെ സാമൂഹ്യജീവിതം അപകടത്തിലാക്കുകയല്ലേ സർ നിങ്ങൾ. ഏത് പ്രതിസന്ധിയിലും കൂടെ നിന്ന മനുഷ്യരാണെന്ന് കുറച്ചു കാലം മുമ്പ് പറയുകയും പക്ഷേ കൃത്യമായി വർഗീയതയാണെന്ന് ബോധ്യമുണ്ടായിട്ടും വിദ്വേഷം പ്രചരിപ്പിക്കുന്നതും ശരിയല്ല സർ. തന്നെ പോലെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് പഠിപ്പിച്ച യേശു ക്രിസ്തുവിന് നിങ്ങളോട് പൊറുക്കനാകട്ടെ. എല്ലാ വർഗീയതയും തുലയട്ടെ. തിരിച്ചും ചെറിയപെരുന്നാൾ ആശംസകൾ’…
എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനു താഴെ നടത്തിയിരിക്കുന്നത്.
വിവാദ പ്രസംഗം വന്ന ദിവസം പിതാവിനോട് വിയോജിച്ചുകൊണ്ട് ഷോൺ ജോർജ് കൂപ്പുകൈ ഇമോജിയിട്ടിരുന്നു. ആ പോസ്റ്റിനുതാഴെയും കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രതികരണത്തിൽ രോഷംകൊണ്ടാവാം പിന്നീട് ഒരു തിരുത്തുണ്ടെന്നു കാണിച്ച് നടുവിരൽ നമസ്കാരം ഇമോജി ഇട്ടതും ചർച്ചയാണ്.