കൊച്ചി: പീഡന കേസിലെ പ്രതി വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പരാതി പരിഹാര സെൽ അംഗമായ നേരത്തെ ഇതേ കാരണത്താൽ മാലാ പാര്‍വതി രാജിവച്ചിരുന്നു. ഐസിസി അധ്യക്ഷ കൂടിയായിരുന്ന ശ്വേത മേനോന് അമ്മയുടെ വൈസ് പ്രസിഡന്റാണ്. ഏപ്രില്‍ 27നാണ് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗം വിജയ് ബീബുവിന്റെ താൻ കുറ്റമുക്തനാവുന്നതുവെര മാറി നിൽക്കാൻ സന്നദ്ധനാണെന്ന കത്ത് അംഗീകരിക്കുകയായിരുന്നു. വിജയ് ബാബുവിനെ സഹായിക്കുന്നതിനു അമ്മ ഭാരവാഹികൾ ഒത്തുകളിക്കുകയാണെന്നാണ് നടിമാർ ആരോപിക്കുന്നത്.