Friday, November 1, 2024

Top 5 This Week

Related Posts

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് : ഉമ തോമസ് യു.ഡി.എഫ് സ്ഥാനാർഥിയായേക്കും

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31 ന് നടക്കും. ജൂണ്‍ മൂന്നിനാകും വോട്ടെണ്ണൽ. ഈ മാസം പതിനൊന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പതിനാറ് വരെ നാമനിര്‍ദേശം പിന്‍വലിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങും. പി.ടി തോമസിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യു.ഡി.എഫിന്റെ ശക്തി ദുർ​ഗമായ മണ്ഡലത്തിൽ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർഥിയാക്കാനാണ് കോൺ​ഗ്രസ് നീക്കം. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നാളെ തിരുവനന്തപുരത്ത് നടക്കും.
കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് തൃക്കാക്കര മണ്ഡലം .2021ലെ തെരഞ്ഞെടുപ്പില്‍ പി.ടി തോമസ് 14,329 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. ഉപ തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles