Thursday, December 26, 2024

Top 5 This Week

Related Posts

പി.സി. ജോർജിനെതിരെ ഡി.വൈ.എഫ്.ഐ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി

പൂഞ്ഞാർ : വർ​ഗീയ വിഷം ചീറ്റിയ പി സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ഈരാറ്റുപേട്ട പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകി. ഡിവൈഎഫ്‌ഐ പൂഞ്ഞാർ ബ്ലോക്ക്‌ കമ്മിറ്റിയാണ് പരാതി നൽകിയത്‌.

മുൻ ജനപ്രതിനിധി കൂടിയായ പി സി ജോർജ്‌ കഴിഞ്ഞ കുറേ നാളുകളായി നാടിനെ വർഗീയമായും ജാതീയമായും ധ്രുവീകരിക്കുന്നതിന് വേണ്ടിയുള്ള വിദ്വേഷ പ്രചരണങ്ങൾ നടത്തിവരികയാണ്‌. നമ്മുടെ നാട്ടിലെ മുസ്ലിം ജനവിഭാഗങ്ങളെയാകെ അധിക്ഷേപിക്കുകയും, അവരുടെ സ്വൈര്യ ജീവിതത്തെ അസ്വസ്ഥപ്പെടുത്തുകയും അവരെ ആക്രമിക്കാൻ പ്രേരണ നൽകുകയും ചെയ്യുന്ന പരാമർശമാണ്‌ ഇയാൾ നടത്തിയിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു.

വർഗീയ കക്ഷികൾക്ക്‌ മുതലെടുപ്പിനും, നാടിന്റെ മതേതര സ്വഭാവത്തെ തകർക്കുന്നതിനും ഇത്‌ ഇടയാക്കും. ഐപിസി 153A, ഐപിസി 268 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles