Thursday, December 26, 2024

Top 5 This Week

Related Posts

സര്‍ഗ്ഗവസന്തം 2022 അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി

മൂവാറ്റുപുഴ : സ്‌കൂള്‍ അവധിക്കാലം വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വസന്തകാലമാക്കുവാന്‍ മേക്കടമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ അവധിക്കാല പരിശീലനക്കളരി ”സര്‍ഗ്ഗവസന്തം” 2022 ന് തുടക്കമായി. കലാ -സാഹിത്യ-വൈജ്ഞാനിക മേഖലകളിലെ പന്ത്രണ്ടോളം പ്രതിഭകള്‍ പങ്കെടുക്കുന്ന സര്‍ഗ്ഗവസന്തത്തില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി പരിപോഷണത്തിനായുള്ള ചതുര്‍ദിന പരിശീലന പരിപാടി വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളിമോന്‍ ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക എം.എല്‍ സുനിത സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ദിഷ ബേസില്‍ അദ്ധ്യക്ഷത വഹിച്ച് യോഗത്തില്‍ വൈസ് പ്രസിഡന്റ് രജിത സുധാകരന്‍ എ.ഇ.ഒ ജീജ വിജയന്‍, സീനിയര്‍ സൂപ്രണ്ട് ഡി.ഉല്ലാസ് സാഹിത്യകാരന്‍ പായിപ്ര ദമനന്‍, അധ്യാപക അവാര്‍ഡ് ജേതാവ് കെ.എം നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് പി എന്‍ ഉണ്ണികൃഷ്ണന്‍, എസ് എം സി ചെയര്‍മാന്‍ വിമല്‍ കുമാര്‍, എം.പി.ടി.എ അംഗങ്ങളും ചടങ്ങില്‍ സംസാരിച്ചു.മധുരം മലയാളം ഭാഷാകേളികള്‍, യോഗ പരിശീലനം എന്നീ വിഷയത്തെ ആസ്പദമാക്കി പായിപ്ര ദമനന്‍, നൗഫല്‍ കെഎം , മനു മോന്‍ഫോര്‍ട്ട് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മ്യൂറല്‍ പെയിന്റിംഗ് കലാകാരി സൂര്യ എംഎസ്, ഡിആര്‍ജി .ട്രെയിനര്‍ ലിസി തോമസ്, സംഗീതജ്ഞന്‍ വ്യാസന്‍ ശ്രീചക, പൂര്‍വ അദ്ധ്യാപകന്‍ പി വി കുര്യാക്കോസ്. ബിആര്‍സി ട്രെയിനര്‍ അനീറ്റ ജോയി, നാടക കളരി പരിശീലകന്
സജീവന്‍ ഗോകുലം, കായികാധ്യാപകന്‍, എല്‍ദോസ് കുര്യാക്കോസ് , വരകളുടെ ദൃശ്യ വിസ്മയം തീര്‍ത്ത് ചിത്രകാരന്‍ റെജി രാമന്‍,നാടന്‍ പാട്ട് മിമിക്രി കലാകാരന്‍, അഭിലാഷ് ആട്ടായം,തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.പി.ടി എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന സര്‍ഗ്ഗവസന്തം 2022 പരിപാടികള്‍ക്ക് പ്രധാന അധ്യാപിക സുനിത എം എല്‍, സീനിയര്‍ അസിസ്റ്റന്റ് കരോളിന്‍ വര്‍ഗീസ്
എസ് ആര്‍ ജി കണ്‍വീനര്‍ അമൃത എം രാജന്‍ സ്റ്റാഫ് സെക്രട്ടറി അശ്വതി എം റ്റി എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം- മേക്കടമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ അവധിക്കാല പരിശീലനക്കളരി ”സര്‍ഗ്ഗവസന്തം” 2022 വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളിമോന്‍ ചുണ്ടയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles