കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) ല്‍ ആഗമന ഗേറ്റിന് പുറത്തുണ്ടായ സംഘര്‍ഷത്തിൽ എട്ട് പൗരന്മാർ പങ്കെടുത്തു. സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സുരക്ഷാ വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, സംഘര്‍ഷത്തിൽ പരിക്കേറ്റ ഒരാളെ ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കി ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി ജിലീബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
അറബ് രാജ്യത്ത് നിന്നുള്ള വിമാനത്തിൽ കുവൈത്തിൽ എത്തിച്ചേരുമ്പോഴുണ്ടായ തർക്കമാണോ അല്ലെങ്കിൽ ഇവിടെ ഇറങ്ങിയതിന് ശേഷമുണ്ടായ പ്രശ്നമാണോ എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തുകയാണ്. സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് യൂണിറ്റിന് ഒരു കോൾ ലഭിച്ചതായി സുരക്ഷാ സ്രോതസ് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ, സംഘര്‍ഷത്തിൽ ഉൾപ്പെട്ട അഞ്ച് പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.