Modal title

Subscribe to newsletter

Thursday, February 20, 2025

Top 5 This Week

Related Posts

മഹാകുംഭമേളയിൽ തിരക്കിൽപ്പെട്ട് 30 പേർ മരിച്ചു; 60 പേർക്ക് പരിക്ക്

പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം . 30 ആയി. 60 പേർക്ക് പരിക്കേറ്റുവെന്നാണ് അധികൃതർ പറയുന്നത്. . ബുധനാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് അപകടം.
25 പേരെ തിരിച്ചറിഞ്ഞു, ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ സുപ്രധാന ദിനമായ മൗനി അമാവാസി ദിനത്തിൽ ആറ് കോടിയിലേറെ വിശ്വാസികൾ സ്‌നാനത്തിന് എത്തിയെന്നാണ് കരുതുന്നത്. ബാരിക്കേഡുകൾ തകർന്നതാണ് അപകടത്തിനു കാരണമായത്. ജനം പരക്കം പാഞ്ഞതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടുപോയതായി വിവരമുണ്ട്്.

പരിക്കേറ്റവരെ കുംഭമേള പ്രദേശത്തെ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരുടെയും വിവരങ്ങൾ ആദ്യം പുറത്തുവിടാത്ത സർക്കാർ നടപടി വിമർശനത്തിനു കാരണമായിരുന്നു. തീർത്ഥാടകർ ബാരിക്കേഡുകൾ മറികടന്നതാണ് അപകടകാരണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles