ജനാധിപത്യത്തിന്റെ പരീക്ഷ വിജയിച്ചു : ഹേമന്ത് സോറൻ
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യാ മുന്നണി അധികാരം ഉറപ്പിച്ചു. ജെഎംഎം, കോൺഗ്രസ്, ആർജെഡി, സിപിഐഎം (എൽ) ലിബറേഷൻ 56 സീറ്റ് നേടി. എൻ.ഡി.എ സഖ്യം 24 സീറ്റ് നേടി.
”ഞങ്ങൾ ജാർഖണ്ഡിലെ ജനാധിപത്യത്തിന്റെ പരീക്ഷ വിജയിച്ചു ‘ ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ പറഞ്ഞു.
ഹേമന്ത് സോറൻ ബർഹെയ്ത് സീറ്റിൽ നിന്ന് 39,791 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബി.ജെ.പിയുടെ ഗാംലിയേൽ ഹെംബ്രോമിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ജെഎംഎം- 34, കോൺഗ്രസ്- 16, ആർജെഡി-4, സിപിഐഎം (എൽ) ലിബറേഷൻ -2 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിക്ക് 21 സീറ്റാണ് ലഭിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ജെഎംഎം 4 സീറ്റാണ് വർധിപ്പിച്ചത്. ബിജെപിക്ക്്് നാല് സീറ്റ് കുറഞ്ഞു.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറൻ. ഗാണ്ഡെ മണ്ഡലത്തിൽനിന്ന്്് ഉജ്ജ്വല വിജയം നേടി. ഹേമന്ത് സോറൻ ജയിലിൽ ആയിരിക്കെ ജെഎംഎംയുടെ നേതൃത്വം ഏറ്റെടുത്ത് പ്രക്ഷോഭ രംഗത്ത് ഇറങ്ങിയ കല്പന രാജ്യ ശ്രദ്ധ നേടിയിരുന്നു.