ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹിരിസിനെ പിന്തള്ളി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്് മുന്നിട്ടുനില്ക്കുന്നു. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് താമസം നേരിടുമെങ്കിലും ട്രംപ്് വിജയത്തിനടുത്ത് എത്തിയിരിക്കുന്നു. പ്രസിഡന്റിനു വേണ്ട 270 ഇലക്ട്രൽ കോളേജിൽ ട്രംപിന് 266, കമലാ ഹാരിസ് 224 എന്നിങ്ങനെയാണ് നേടിയിരിക്കുന്നത്.
കമലാ ഹാരിസിനെതിരെ ട്രംപ് വിജയം പ്രഖ്യാപിക്കുകയും ചെയ്തു.
സിങ് സ്‌റ്റേറ്റുകളിൽ ട്രംപിനുണ്ടായ മുന്നേറ്റമാണ് കമലാ ഹാരിസിനു തിരിച്ചടിയായത്. പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ ട്രംപ് മുന്നിലെത്തി. അമേരിക്കൻ സ്റ്റേറ്റ് കോൺഗ്രസ്സിലും ഉപരിസഭയായ സെനറ്റിലും റിപ്പബ്‌ളിക്കൻ പാർട്ടി ഭൂരിപക്ഷം നേടും.
തന്റെ വിജയം ഇത് സുവർണയുഗമെന്നും അമേരിക്കയെ ഉന്നതിയിലെത്തിക്കുമെന്ന് പറഞ്ഞ ട്രംപ് ചരിത്രവിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദിയും പറഞ്ഞു.
‘അമേരിക്ക ഞങ്ങൾക്ക് അഭൂതപൂർവവും ശക്തവുമായ ഉത്തരവാണ് നൽകിയിരിക്കുന്നത്.’ അദ്ദേഹം പാം ബീച്ച് കൗണ്ടി കൺവെൻഷൻ സെന്ററിലെ അനുയായികളോട് പറഞ്ഞു. ഇത് ‘അമേരിക്കക്കാരുടെ മഹത്തായ വിജയം’ എന്ന് ട്രംപ് വിശേഷിപ്പിച്ചു.
വിജയം ഉറപ്പിച്ചതോടെ റിപ്പബ്ലിക്കൻ ക്യാമ്പിൽ ആഘോഷം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് പ്രധാന മന്ത്രി കെയർ സ്റ്റാർമർ, ഇസ്രയേൽ പ്രധാന മന്ത്രി ബഞ്ചമിൻ നെതന്യാഹു തുടങ്ങിയവർ ട്രംപിനെ അനുമോദിച്ച് രംഗത്ത് എത്തി.