കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നിലനില്‍ക്കുന്ന മേതല ഒന്നാം വാര്‍ഡിലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഭൂമിയില്‍നിന്നു മണ്ണെടുക്കുന്നത് സി പി ഐ (എം) നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
ഭൂമിയില്‍ ഇന്റസ്ട്രിയല്‍ പാര്‍ക്കിനെന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് ലോബി കുന്നിടിച്ച് മണ്ണ് കടത്താനുളള ശ്രമം ആണ് തടഞ്ഞതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. നൂറ് മീറ്റര്‍ ഉയരമുളള മല ഇടിച്ച് മണ്ണ് മാറ്റുന്നത് പ്രദേശത്തിന്റെ ആവാസവ്യവസ്ഥക്ക് മാറ്റം വരുമെന്നും ് താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭീഷണി യാണെന്നും പരാതിയുണ്ട്.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റോപ് മെമ്മൊ നല്‍കിയിരുന്നു .ഇത് മറികടന്ന് അവധി ദിനങ്ങള്‍ മറയാക്കി ് മണ്ണെടുപ്പും നടത്തുകയായിരുന്നുവെന്ന് ് സി പി ഐ എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. കോതമംഗലം ഏരിയ കമ്മിറ്റി അംഗം കെ.എം പരീത് ,സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഹീര്‍ കോട്ടപറബില്‍,ജില്ലാപഞ്ചായത്ത് അംഗം റഷീദ സലീം, വാര്‍ഡ് മെബര്‍ റ്റി എം അബ്ദുല്‍ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മണ്ണെടുപ്പും നിര്‍മ്മാണവും തടഞ്ഞത്.