കോട്ടയം : വൈക്കം മറവന്തുരുത്തില് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവന്തുരുത്ത് സ്വദേശിനികളായ ഗീത (58) മകള്‍ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭര്‍ത്താവ് ഒതേനപുരം നിധീഷാണ് കൊല നടത്തിയത്. ശിവപ്രിയയുടെ വീട്ടില്‍ കയറിയാണ് ക്രൂരമായ കൊലപാതകം. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഇവരുടെ നാല് വയസ്സായ മകളും ശിവപ്രിയയോടൊപ്പം വീട്ടിലുണ്ടായിരുന്നു.
മകളെ സ്വന്തം വീട്ടില്‍ ഏല്‍പ്പിച്ച ശേഷം നിധീഷ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ മറവന്തുരുത്തിലെ വീട്ടില്‍ സംസ്കരിക്കും. പിടിവലിക്കിടെ പരുക്കുകളേറ്റ നിധീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ശക്തമായ മഴയുളള സമയത്താണ് കൊലപാതകമെന്ന് നാ്ട്ടുകാര്‍ പറയുന്നു.