Tuesday, December 24, 2024

Top 5 This Week

Related Posts

പ്രിയങ്കയും രാഹുലും ഇന്ന് വയനാട്ടിൽ . പ്രചരണം ശക്തമാവുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ .
രണ്ടാം ഘട്ട പ്രചരണത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധി ഇനി അഞ്ചു നാൾ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തും. കാലത്ത് 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ ഇരുവും സംസാരിക്കും.
പ്രിയങ്ക വിസിറ്റിംഗ് വിസയിൽ വരുന്നെന്ന പരിഹാസ്യങ്ങൾക്ക് ശക്തമായ മറുപടി നൽകി അഞ്ചു ദിവസം മണ്ഡലത്തിലുടനീളം പ്രചരണം നടത്താനാണ് തീരുമാനം. കെ.സി വേണുഗോപാൽ . കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ, മറ്റ് യു.ഡി.എഫ് നേതാക്കൾ എന്നിവർ പ്രചരണത്തിൽ പ്രിയങ്കയെ അനുഗമിക്കും. രാഹുൽ ഗാന്ധി ഇന്നത്തെ പ്രചരണങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലേക്ക് തിരിയും. മഹാരാഷ്ട്രയിൽ മഹാ അഘാടി സഖൃത്തിന്റെ റാലിയിൽ പങ്കെടുത്ത് പ്രചരണം നയിക്കും. വയനാട് മണ്ഡലത്തിൽ എൽ.ഡി.എഫ്. ബി.ജെ.പി സ്ഥാനാർത്ഥികളും മുഴുവൻ സമയ പ്രചരണത്തിലാണ്. ജില്ലയിലെ വിവിധ പൊതുയോഗങ്ങളിൽ പ്രിയങ്കയും രാഹുലും പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles