Tuesday, December 24, 2024

Top 5 This Week

Related Posts

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിര്യാതനായി

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിര്യാതനായി. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സഭാ തർക്കം നിയമപോരാട്ടവും സംഘർഷവുംകൊണ്ട്്് കനത്ത പ്രതിന്ധിയിലായ ഘട്ടത്തിൽ യാക്കോബായ സഭയെ അചഞ്ചലമായി മുന്നോട്ടുനയിച്ച പിതാവാണ് ഓർമയാകുന്നത്. സഭാവിശ്വാസികൾ പടുത്തുയർത്തിയ പളളികൾ സുപ്രിംകോടതി വിധിയിൽ ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും പ്രക്ഷോഭങ്ങളിൽ വിശ്വാസികളോടൊപ്പം ഉറച്ചുനിന്നു. 600 ലേറെ കേസുകളിൽ പ്രതിയാണ് ശ്രേഷ്ഠ ബാവ.

1922 ജൂലൈ 22ന് വടയമ്പാടി ചെറുവള്ളിൽ മത്തായി കുഞ്ഞ ദമ്പതകളുടെ മകനായാണ് ജനനം. ചെറുപ്പ്ത്തിലേ പിടികൂടിയ രോഗവും ദാരിദ്ര്യവും അതിജീവിച്ച് ഉയരങ്ങൾ താണ്ടിയ ശ്രേഷ്ഠ ബാവ 1958 ഒക്ടോബർ 21ന് വൈദികനായി. 1998 ഫെബ്രുവരി 22 ന് സഭാ സുന്നഹദോസ് അധ്യക്ഷനായി. 2000 ഡിസംബർ 27ന് നിയുക്ത ശ്രേഷ്ഠ കാതോലിക്കാ ബാവ പദവിയിലെത്തി. 2002 ജൂലൈ 26ന് ശ്രേഷ്ഠകാതോലിക്ക സ്ഥാനത്ത് അഭിഷിക്തനായി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles