Thursday, October 31, 2024

Top 5 This Week

Related Posts

വടക്കൻ ഗസ ദുരന്ത ഭൂമിയായി

വടക്കൻ ഗസയിലെ ബെയ്ത് ലാഹിയ ഇസ്രായേൽ ഉപരോധവും ബോംബാക്രമണവും ദുരന്തഭൂമിയാക്കി. ഇവിടെ ചൊവ്വാഴ്ച ഇസ്രായേൽ പാർപ്പിട സമുച്ചയിൽ നടത്തിയ ആക്രമണത്തിൽ 110-ഓളം പേരാണ് മരിച്ചത്. നിരവധി പേരെ തകർന്ന കെട്ടിടത്തിനടിയിൽപ്പെട്ട് കാണാതായി.
ഗാസയിൽ, 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 43,163 പേർ കൊല്ലപ്പെടുകയും 101,510 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ചയും തെക്കൻ ലെബനനിൽ ഇസ്രായേൽ മാരകമായ ആക്രമണം തുടരുന്നു, സിഡോൺ നഗരത്തിന് സമീപമുള്ള സരഫന്ദിലും ഹാരെറ്റ് സൈദയിലും നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടു.
ലബനാനിൽ യുദ്ധം ആരംഭിച്ചശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 2,787 പേർ കൊല്ലപ്പെടുകയും 12,772 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹിസ്ബുളള ഇസ്രയേലി സൈനിക താവളങ്ങളിലും സെറ്റിൽമെന്റ് ഏരിയകളിലും കൂടുതൽ ആക്രമണം നടത്തി. ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്, ഡ്രോണുകൾ ഉപയോഗിച്ച് ഗോലാൻ കുന്നുകളിലെ ഒരു ‘സുപ്രധാന ലക്ഷ്യം’ ആക്രമിച്ചതായി അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles