രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തിൽ ശ്രദ്ദേയമായ മത്സരത്തിനു കളമൊരുങ്ങിയിരിക്കുന്ന വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. പതിനായിരങ്ങൾ പങ്കെടുത്ത റോഡ് ഷോക്ക് ശേഷമാണ് വയനാട് കളക്ടറേറ്റിലെത്തി വരണാധികരി മുമ്പാകെ പത്രിക സമർപ്പിച്ചത്. സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, അമ്മ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും മക്കളും പത്രിക സമർപ്പണത്തിൽ ഒപ്പമുണ്ടായിരുന്നു.
വയനാട്ടിൽ മത്സരിക്കാൻ അവസരം തന്ന പ്രസിഡൻറിന് പാർട്ടി പ്രസിഡന്റിനു ആദ്യം നന്ദി പറയഞ്ഞ പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നതിന് അവസരം ലഭിച്ചത് ആദരവായി കാണുന്നുവെന്ന് വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തത്തെ അനുസ്മരിച്ചാണ് പ്രിയങ്ക പ്രസംഗം തുടങ്ങിയത്. വയദുരന്തത്തെ അതിജീവിച്ച വയനാട്ടുകാരുടെ ധൈന്യം എന്ന് ആഴത്തിൽ സ്പർശിച്ചതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 35 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന താൻ ആദ്യമായിട്ടാണ് എനിക്കുവേണ്ടി സമീപിക്കുന്നത്. സത്യവും, നീതിയും അഹിസയും ഇന്ത്യയുടെ മൂല്യത്തെക്കുറിച്ച സൂചിപ്പിച്ച പ്രിയങ്ക സമത്വത്തിനും തുല്യതക്കും വേണ്ടിയാണ് നാം പോരാടുന്നതെന്ന് ഓർമിച്ചു. ഭഗവത്ഗീതയും, ഖുർആനും, യേശുവിന്റെയും മഹത്വവും ഉദോബോധിപ്പിച്ചു. ഈ മൂല്യമാണ് രാഹുൽ ഗാന്ധിയെ രാജ്യം മുഴുവൻ നടക്കാൻ പ്രേരിപ്പിച്ചത്. ലോകം മുഴുവൻ രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞപ്പോൾ നിങ്ങളാണ് സംരക്ഷിച്ചത്. പോരാട്ടത്തിനു ധൈര്യവു കരുത്തും പകർന്നത്. അതിനാൽ എന്റെ കുടുംബത്തിന്റെ എല്ലാ നന്ദിയും നിങ്ങളോട്്. വയനാട് എന്റെ കുടുംബംതന്നെയാണ്.
വയനാട്ടുകാരുടെ കുടുംബത്തിൻറെ ഭാഗമാകാൻ പോകുന്നത് തൻറെ ഭാഗ്യമായി കാണുന്നു. രാത്രി യാ്ത്രാ നിരോധം, മെഡിക്കൽ കോളേജ് അടക്കം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങളോടൊപ്പം ഉണ്ടാകും.
എന്റെ പുതിയ യാത്രയാണ്. ഈ യാത്രയിൽ നിങ്ങളാണ് വഴികാട്ടി. ഞാൻ കാരണം നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും സംഭവിക്കില്ല. പ്രിയങ്ക ഗാന്ധി പറഞ്ഞു. തുടർന്ന് സംസാരിച്ച രാഹുൽ ഗാന്ധി ഇനി മുതൽ വയനാടിന് രണ്ട് എംപി മാർ എന്ന അപൂർവ സൗഭാഗ്യമാണ് ലഭിക്കുന്നതെന്ന് പറഞ്ഞു.ഒന്ന് ഔദ്യോഗിക എംപിയും, മറ്റൊന്ന് അനൗദ്യോഗിക എംപിയും. രണ്ടുപേരും ഒരുമിച്ച് വയനാടിനുവേണ്ടി പോരാടും. പ്രിയങ്കയുടെ ചെറുപ്പകാലത്ത് കൂട്ടുകാരെ സംരക്ഷിക്കുന്ന സ്വഭാവം വിശദീകരിച്ച രാഹുൽ ഗാന്ധി കുടുംബത്തിനു വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന വ്യക്തിയണ് പ്രിയങ്കയെന്നും ഫറഞ്ഞു. പിതാവ് കൊല്ലപ്പെട്ട ശേഷം അമ്മയെ സംരക്ഷിച്ചത് പ്രിയങ്കയാണ്. 17 വയസ്സായിരുന്നു അന്ന്. കൈയിൽ പ്രിയങ്ക ഗാന്ധി കെട്ടിക്കൊടുത്ത രാഖി ഉയർത്തികാണിച്ച് ഇത് ഒരിക്കലും താൻ പൊട്ടിച്ചുകളയില്ലെന്നും, സഹോദരിയെന്ന നിലയിൽ വയനാട്ടുകാരോട് ഒരു കാര്യം പറയാനുള്ളത് പ്രിയങ്കയെ നോക്കിക്കോണം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വികാരനിർഭരമായ വാക്കുകൾ.
പുതിയ ബസ് സ്റ്റാൻറ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റർ റോഡ് ഷോയാണ് സംഘടിപ്പിച്ചത്. കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളും റോഡ് ഷോയിൽ അണിനിരന്നു.
ത്രിവർണ, ഹരിത ബലൂണുകളും,ബാൻഡ് മേളവും, നൃത്തവും, പ്രിയങ്കയുടെ ചിത്രം പതിച്ച പ്ലക്കാർഡും എല്ലാം റോഡ്‌ഷോക്ക് കൊഴുപ്പേകി.