Wednesday, December 25, 2024

Top 5 This Week

Related Posts

ഗസ്സയിലും ലബനാനിലും ഇസ്രയേൽ ആക്രമണം ശമനമില്ലാതെ തുടരുന്നു ; മരണ സംഖ്യ ഉയരുന്നു

ഗസ്സയിലും ലബനാനിലും ഇസ്രയേൽ ആക്രമണം ശമനമില്ലാതെ തുടരുന്നു. ഉപരോധവും പട്ടിണിയും മരണവും ലക്ഷങ്ങൾ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദുരന്തമാണ് ഗസ്സയിൽ ജനം നേരിടുന്നത്.

ഗസ്സയിലെ ബൈത് ലാഹിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 87 പേരുടെ മരണം സ്ഥിരീകരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങളിൽപ്പെട്ട് നിരവധി പേരെ കാണാനില്ലെന്ന് അധികൃതർ പറയുന്നു. മുന്നറിയിപ്പില്ലാതെയാണ് ഇവിടെ പാർപ്പിട സമുച്ചയം തകർത്തത്.
അൽശാത്വി അഭയാർഥി ക്യാമ്പിലെ അസ്മ സ്‌കൂൾ ബോംബിട്ട് ഏഴുപേരെ ഇസ്രായേൽ വധിച്ചു. യു.എൻ അഭയാർഥി ക്യാമ്പായി ഉപയോഗിച്ചുവന്ന സ്‌കൂളാണ് തകർത്തത്. ആശുപത്രികൾ ഏറെയും തകർക്കപ്പെട്ടതിനാൽ പരിക്കേൽക്കുന്നവരെ രക്ഷിക്കുന്നതിന് മാർഗ്ഗമില്ലാതെ വിലപിക്കുകയാണ് ജനം. ഇതോടൊപ്പമാണ് വെള്ളം, ഭക്ഷണ ക്ഷാമവും രൂക്ഷമായിരിക്കുന്നത്.

ലബനാനിൽ ഞായറാഴ്ച ഇടതടവില്ലാതെ ആകാശാക്രമണത്തിൽ വൻ നാശം സംഭവിച്ചു. ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനത്തെ തെക്കൻ ദഹി ജില്ലയിൽ എട്ട് വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്.
ലെബനനിലെ 24 പ്രദേശങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നല്കിയിരുന്നു. തുടർന്നാണ് ഞായറാഴ്ച രാത്രി മുഴുവൻ വിവിധ പ്രദേശങ്ങലിൽ ആക്രമണം നടത്തിയത്. ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും തിരഞ്ഞൈടുത്ത് ആക്രമിച്ചു. കിഴക്കൻ ബെക്കാ താഴ്വരയിലെ ബാങ്ക് അൽ-ഖർദ് അൽ-ഹസൻ അസോസിയേഷനിൽ ബോംബിട്ടു.

ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന (യൂണിഫിൽ) തെക്കൻ ലെബനൻ പട്ടണമായ മർവാഹിനിലെ ഒരു നിരീക്ഷണ ഗോപുരവും വേലിയും സൈന്യം ബോധപൂർവം തകർത്തതായി ആരോപിച്ചു.

ഗസ്സയിൽ 2023 ഒക്ടോബറിനുശേഷം 42609 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒരു ലക്ഷത്തോളം പേർക്ക് പരിക്കേറ്റു, വെസ്റ്റ് ബാങ്കിൽ 759 പേരും കൊല്ലപ്പെട്ടു. 6250 പേർക്ക് പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles