Friday, November 1, 2024

Top 5 This Week

Related Posts

ഭരണ- പ്രതിപക്ഷ ബഹളം : നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ വാഗ്വാദവും, സ്പീക്കറുടെ പരാമർശവും ബഹളം സൃഷ്ടിച്ചതോടെയാണ് സഭ പിരിഞ്ഞത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംബന്ധിച്ച് അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നൽകിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ ഇതിനു മുമ്പ് സഭ പിരിയേണ്ടിവന്നു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിനെതിരായ പ്രതിഷേധമാണ് കലഹത്തിനു കാരണമായത്. 49 ചോദ്യങ്ങളിൽ നിന്ന് നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു . ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. ഇതിനിടെ പ്രതിപക്ഷ നേതാവ് ആരാണെന്ന ചോദ്യത്തിലൂടെ സ്പീക്കർ അപമാനിച്ചുവെന്ന പരാതിയും ഉയർന്നു. ബഹളത്തിനിടെ മാത്യുകൂഴൽനാടനും, അൻവർ സാദത്ത്് എംഎൽഎയും സ്പീക്കറുടെ ചേംബറിലേക്ക് തള്ളിക്കയറിയത് വാച്ച് ആൻഡ് വാർഡുമായി ഉന്തിലും തള്ളിലും കലാശിച്ചു.
സ്പീക്കറിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിയമസഭ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത സംഭവം ഉണ്ടായിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വിഷയം ചർച്ച ചെയ്യാതിരിക്കാനുള്ള നാടകമാണ് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് സഭാ നടപടികൾ അലങ്കോലമാക്കാൻ ശ്രമിച്ചത്.
എന്നാൽ അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ല.ഞങ്ങൾ ഒളിച്ചോടി എന്ന് പറയുന്നത് തമാശയാണ്. മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് ഞങ്ങൾ അല്ല, പിന്നെ എന്തിനാണ് ഞങ്ങൾ ഭയപ്പെടുന്നത്. നിയമസഭയിൽ വീണ്ടും ഉന്നയിക്കും. സഭാ നടപടികൾ നടക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്.പക്ഷേ സ്പീക്കർ മോശമായി പെരുമാറി.സ്പീക്കർ നിഷ്പക്ഷനാണെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ വിഡി സതീശൻ ചോദിച്ചു. സർക്കാറിന്റെ എല്ലാ വൃത്തികേടുകൾക്കും സ്പീക്കർ കൂട്ടുനിൽക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാഗ്വാദവും സഭയയെ പ്രഷുബ്ദമാക്കി. നിലവാരം ഇല്ലായ്മ കാണണമെങ്കിൽ കണ്ണാടിയിൽ നോക്കിക്കോളൂ എന്ന് മുഖ്യമന്ത്രിയോട് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷത്തെയും ആളുകളെയും അവഹേളിക്കുന്നു. കേരളത്തിലെ ജനങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ല. നിങ്ങളുടെ കൂടെയുള്ള അവതാരങ്ങൾ പറയുന്നത് മാത്രമേ നിങ്ങൾക്കറിയൂ … എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരെ സതീശന്റെ പരാമർശം.

എന്നാൽ അതൊന്നും ഇങ്ങോട്ട വേണ്ട കയ്യിൽ വച്ചാൽ മതിയെന്നും കണ്ണാടിയിൽ നോക്കേണ്ടത് താനല്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. നിങ്ങളുടെ വാക്കിന് വല്ല വിലയും ഉണ്ടോ. നിങ്ങളുടെ കാപട്യത്തിന്റെ ഉദാഹരണം അല്ലേ അത്. നിങ്ങളുടെ കാപട്യം സമൂഹം കാണുന്നില്ല എന്നാണോ. സതീശൻ കാപട്യത്തിൻറെ പൂർത്തീകരണമാണെന്നും പിണറായി വിജയന്റെ മറുപടി.

സ്പീക്കറെ കുറിച്ച് എന്തു പറയണം എന്തുപറയേണ്ട എന്ന് ധാരണ ഇല്ലാത്ത ആളല്ല പ്രതിപക്ഷ നേതാവ്. നിലവാരമില്ലാത്ത രീതിയിലാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. നേരത്തെയും പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എല്ലാ പരിധിയും പ്രതിപക്ഷ നേതാവ് ലംഘിക്കുന്നു. ആ നിലവാരം ഇല്ലായ്മ ഇപ്പോഴും അദ്ദേഹം വെളിവാക്കുന്നു. പ്രതിപക്ഷ നേതാവ് എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത് നല്ലതുതന്നെ. അഴിമതിക്കാരൻ ആകരുത് എന്ന് പോലും ആണ് അദ്ദേഹത്തിൻറെ പ്രാർത്ഥന. പിണറായി വിജയൻ ആരാണ് ,വി.ഡി സതീശൻ ആരാണ് എന്നതിനെക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ട്. പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് പറഞ്ഞാൽ ഈ സമൂഹത്തിൽ ആരും വിശ്വസിക്കില്ല. എൽഡിഎഫിനെ ആകെ മോശക്കാരായി ഇവർക്ക് ചിത്രീകരിക്കണം. അതിനായി എന്നെ എങ്ങനെയൊക്കെ അധിക്ഷേപിക്കാൻ കഴിയുമോ അതിലുള്ള അവസരം അവർ നോക്കുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles