Wednesday, December 25, 2024

Top 5 This Week

Related Posts

തിരുവല്ല തലവടിയിൽ വിസ തട്ടിപ്പിനിരയായ യുവതി ആത്മഹത്യ ചെയ്തു

തലവടി: വിസ തട്ടിപ്പിനിരയായ യുവതി ആത്മഹത്യ ചെയ്തു. തലവടി മാളിയേക്കൽ ശരണ്യയാണ് (34) ആത്മഹത്യ ചെയ്തത്.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വ്യക്തിക്ക് വിസക്കും വിമാന ടിക്കറ്റിനും പണം കൈമാറിയിരുന്നതായി പറയുന്നു. പോകാനുള്ള വസ്ത്രങ്ങള്‍വരെ പാക്ക് ചെയ്ത ശേഷമാണ് വിസ തട്ടിപ്പ് അറിയുന്നത്. ഇതില്‍ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പൊലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് ശരണ്യയുടെ ഭർത്താവ് വീടിന്‍റെ വാതില്‍ പൂട്ടിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് വാതില്‍ തകർത്ത് അകത്തുകടന്ന് കയര്‍ അറുത്തുമാറ്റി ആശുപത്രിയില്‍ എത്തിച്ചു. ഏഴുവർഷം മുമ്ബ് വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles