Wednesday, December 25, 2024

Top 5 This Week

Related Posts

ജനകീയ മുന്നേറ്റത്തിന് ഡിഎംകെ നേതൃത്വം നല്കും ; പി.വി.അൻവർ

മഞ്ചേരി :പൊളിറ്റിക്കൽ മാഫിയക്കെതിരെ ജനകീയ മുന്നേറ്റമാണ് ഡമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള (ഡിഎംകെ ) എന്ന് പി.വി.അൻവർ എംഎൽഎ പ്രഖ്യാപിച്ചു. ആരുടെ മുന്നിലും മുട്ട് മടക്കില്ലെന്നും, പോരാട്ടത്തിൽ മരിച്ചുവീഴാനാണ് വിധിയെങ്കിൽ സന്തോഷ പൂർവം തീരുമാനിക്കുമെന്നും അൻവർ പറഞ്ഞു. ഡിഎംകെ രാഷ്ട്രീയ പാർട്ടിയല്ല, ജനകീയ മുന്നേറ്റത്തിൽ ഭാവിയിൽ രാഷ്ട്രീയ പാർ്ട്ടിയാകണമെങ്കിൽ അന്ന് ആലോചിക്കും.
ഡി.എം.കെ നേതാക്കളെ കാണുന്നതിനു പകരം ആർ.എസ്.എസ് നേതാക്കളെയാണോ കാണേണ്ടിയിരുന്നത്. എന്നും അൻവർ ചോദിച്ചു. ബിജെപിക്കെതിരെ ശക്്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് എം.കെ. സ്റ്റാലിൻ. അദ്ദേഹത്തെ കാണാനാണ് പോയത്. എനിക്കൊരു അത്താണി വേണം, അതിനായാണ് പോയതാണ്. അതിന്റെ കടയ്ക്കൽ കത്തിവയ്ക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ രാവിലെ ചെന്നൈയിൽ പോയി. തനിക്കെതിരെ പ്രസ്താവന കൊടുപ്പിക്കാനായിരുന്നു യാത്രയെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രിക്കും പി.ശശിയെയും വീണ്ടും രൂക്ഷമായി വിമർശിച്ച അൻവർ എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്തു. എഡിജിപിയെ മാറ്റുകയല്ല, സസ്‌പെൻഡ് ചെയ്യണമെന്ന് അൻവർ പറഞ്ഞു. പാലക്കാടും, ചേലക്കരയിലും ബിജെപിയും സിപിഎമ്മും ധാരണയുണ്ടാക്കിയെന്നും ഇടനിലക്കാരൻ എംആർ. അജിത് കുമാറാണെന്നും ആരോപിച്ചു.

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് നയ പ്രഖ്യാപനത്തിൽ ഡിഎംകെ. ആവശ്യപ്പെട്ടു.
‘മലബാറിനോട് അവഗണന. മലപ്പുറത്തിന്റെ അവസ്ഥ മാറുന്നില്ല. തിരുവനന്തപുരത്ത് നിന്നുള്ള ദൂരം കൂടുന്തോറും വികസനം കുറവ് മതിയെന്ന ചിന്തയാണ് അധികൃതർക്ക്. സർവ്വമേഖലകളിലും മലബാറുമായി അന്തരമാണ്. വിവാദങ്ങൾക്കും കുപ്രചാരണങ്ങൾക്കും ശേഷം മലപ്പുറം 1969 ൽ മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ ജനസംഖ്യ 14 ലക്ഷമാണെങ്കിൽ ഇപ്പോഴത് 45 ലക്ഷത്തിലധികമാണ്. മൂന്ന് കളക്ടറുടെ പണിയാണ് മലപ്പുറം കളക്ടർക്ക്. ത്രിപുര, മേഘാലയ, മണിപ്പൂർ തുടങ്ങി ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാൾ വരും ഇവിടുത്തെ ജനസംഖ്യ. ജനജീവിതത്തിന്റെ താഴേത്തട്ടിലേക്ക് സേവന പ്രവർത്തനം എത്തുന്നതിന് ജനസംഖ്യ തടസമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് 15-ാമത്തെ ജില്ല രൂപീകരിക്കണം’ എന്നാണ് ആവശ്യം.

എല്ലാ പൗരന്മാർക്കും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക നീതി, വിശ്വാസം, ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം, ഭരണഘടന മൂല്യങ്ങൾ ഉറപ്പുവരുത്തുക, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവൽ, കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ, പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പുവരുത്തണം, സാമൂഹിക നീതി ജാതി സെൻസസിലൂടെ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വോട്ടവകാശം ഉറപ്പു വരുത്തണം, തുടങ്ങിയ ആവശ്യങ്ങളും നയരേഖയിൽ ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles