Tuesday, December 24, 2024

Top 5 This Week

Related Posts

ലബനാനിലും ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം തുടരുന്നു

തെക്കൻ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ കനത്ത ബോംബ് ആക്രമണം തുടരുന്നു. തെക്കൻ പ്രദേശത്തെ 30 ലധികം ഗ്രാമങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർദേശിച്ചു. സിറിയയെയും ലബനാനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ബോംബിട്ട് തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കഴിഞ്ഞ ഒക്ടോബർ മുതൽ രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

ലെബനാനിൽ നിന്നും സിറിയയിലേക്ക് ആവശ്യസാധനങ്ങൾ എത്തിക്കുന്ന മസ്‌ന അതിർത്തിയിലെ റോഡാണ് തകർത്തത്, റോഡ്ിൽ വലിയ ഗർത്തം രൂപപ്പെട്ടു. വാഹന ഗതാഗതം മുടങ്ങി. ആക്രമണം ഭയന്ന് അഭയാർഥികൾ സിറിയയിലേക്ക് പോകുന്ന വഴിയാണ് അടഞ്ഞത്. ആയുധങ്ങൾ കടത്താൻ ഈ പാത ഉപയോഗിച്ചിരുന്നതായി ഇസ്രായേൽ ആരോപിക്കുന്നു.

ഇതിനിടെ ആക്രമണത്തിനിരയാകുന്ന സ്ഥലങ്ങളിലേക്ക് രക്ഷാ പ്രവർത്തനത്തിനു പോകുന്നവരെ ആക്രമിക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തി.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ സഹായിക്കാൻ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലേക്ക് പോയാൽ ലെബനൻ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളെ ആക്രമിക്കുമെന്നാണ് ഇസ്രായേൽ ഭീഷണിപ്പെടുത്തുന്നത്.

സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളെ തടയുന്നതിനെതിരെ ഇസ്രായേലിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നജീബ് മിക്കാറ്റി വിദേശ നേതാക്കളോട് അഭ്യർഥിച്ചു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 97 ആരോഗ്യ, രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു. 188 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യമന്ത്രി പറഞ്ഞു. തെക്കൻ ലെബനനിലെ ഭൂരിപക്ഷ ക്രിസ്ത്യൻ പട്ടണമായ മർജയൂണിലെ ഒരു സർക്കാർ ആശുപത്രിക്ക് സമീപം ഇസ്രായേൽ ആക്രമണത്തിൽ നാല് പാരാമെഡിക്കുകൾ കൊല്ലപ്പെട്ടു, ദിവസത്തിനിടെ ഗാസ മുനമ്പിൽ യുഎൻ നടത്തുന്ന മൂന്ന് സ്‌കൂൾ ഷെൽട്ടറുകൾ ഇസ്രായേൽ സൈന്യം ആക്രമിച്ചു. 21 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യു അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറെം അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ ജെറ്റ് ഫൈറ്റർ ആക്രമണത്തിൽ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. ഒരു വർഷത്തിനിടെ ഏറ്റവും മാരകമായ ആക്രമണമാണ് നടന്നത്. ഇസ്രയേൽ ഉപരോധത്താൽ വെള്ളവും ഭക്ഷണവും, സഞ്ചാര സ്വാത്ന്ത്ര്യവുമില്ലാതെ വലയുന്ന പ്രദേശത്താണ് ആക്രമണം. സ്‌ഫോടനത്തിന്റെ ശക്തിയിൽ മനുഷ്യ ശരീരങ്ങൾ ചിതറിത്തെറിച്ചതായി പ്രദേശവാസികളെ ഉദ്ദരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയും, ബ്രിട്ടനും ചേർന്ന് യെമനിൽ തലസ്താന നഗരിയിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി. നാശനഷ്ടങ്ങൾ വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles