Friday, November 1, 2024

Top 5 This Week

Related Posts

തൃശൂർ പൂരം അലങ്കോലമാക്കൽ ത്രിതല അന്വേഷണം ; സാമൂഹികാന്തരീക്ഷം അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടായി മുഖ്യമന്ത്രി

കുറ്റകൃത്യവും ഗൂഡാലോചനയും ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടക്കും. ഉദ്യോഗസ്ഥ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നത് സംബന്ധിച്ച് ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും. എഡിജിപി എംആർ അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുട്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഡിജിപി അന്വേഷി.ക്കുമെന്നും അറിയിച്ചു.
പൂരത്തിനിടെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടായി.
പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയം ഗൗരവായി തന്നെ പരിശോധിക്കുമെന്നും ഭാവിയിൽ ഭംഗിയായി പൂരം നടത്താൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂർ പൂരത്തിനിടെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമം അത്തരം പ്രശ്‌നങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ നീക്കങ്ങൾ ആസൂത്രിതം ആയിരുന്നെന്ന് റിപ്പോർട്ട് പറയുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ആസൂത്രിതമായ നീക്കം നടന്നു. അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയിൽ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനമൊരുക്കേണ്ടത് അനിവാര്യമാണ്.നമ്മുടെ സാമൂഹികാന്തരീക്ഷത്തെ ആകെ ബാധിക്കുന്ന ഒരു കുൽസിത ശ്രമവും അുവദിക്കാനാവില്ല. ആഘോഷവും ഉൽസവവും മാത്രമായി ചുരുക്കിക്കാണാനാകില്ല. കേരളസമൂഹത്തെ ആകെ ബാധിക്കുന്ന ഗൗരവമുള്ള വിഷയമായാണ് സർക്കാർ കാണുന്നത്. മുഖ്യമന്ത്രി വിശദീകരിച്ചു.

് എക്‌സിബിഷൻറെയും, തറവാടകയുമായി ബന്ധപ്പെട്ടതും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു ആ വിഷയം സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കി. ദേവസ്വങ്ങളെല്ലാം അതിൽ സംതൃപ്തി രേഖപ്പെടുത്തി. ആനകളുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായി. അതും നല്ല രീതിയിൽ പരിഹരിച്ചു. പല തരത്തിലുള്ള നിയന്ത്രണങ്ങൾ പൂരംനടത്തിപ്പുമായി ബന്ധപ്പെട്ട് അവിടെ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. സ്‌ഫോടകവസ്തു നിയമം ഉൾപ്പെടെയുള്ള റഗുലേഷനുകൾ, വകുപ്പുതല മാർഗനിർദേശങ്ങൾ, പുറ്റിങ്ങൽ ജുഡീഷ്യൽ കമ്മിഷൻ ശുപാർശകൾ, മറ്റ് നിയമപരമായ നിബന്ധനകൾ, ഹൈക്കോടതി ഉത്തരവുകൾ തുടങ്ങിയവയൊക്കെ നിലവിലുണ്ട്.

യഥാർഥത്തിൽ പൂരത്തിൻറെ അവസാനഘട്ടത്തിലാണ് ചില വിഷയങ്ങൾ അവിടെ ഉണ്ടായത്. അതുമായി ബന്ധപ്പെട്ട് പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി എന്നത് സർക്കാർ ഗൗരവത്തോടെ കണ്ടു. അങ്ങനെയാണ് സമഗ്രമായ അന്വേഷണം വേണമെന്ന് നിശ്ചയിക്കുകയും എഡിജിപിയെ ചുമതലപ്പെടുത്തുകയും ചെയ്തത്. അന്വേഷണറിപ്പോർട്ട് സെപ്തംബർ 23നാണ് ഡിജിപി സർക്കാരിന് സമർപ്പിച്ചത്. അത് സെപ്റ്റംബർ 24ന് മുഖ്യമന്ത്രിയ്ക്കു ലഭിച്ചു. അതൊരു സമഗ്രമായ അന്വേഷണറിപ്പോർട്ടായി കരുതാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles