Friday, November 1, 2024

Top 5 This Week

Related Posts

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ, മുഖ്യമന്ത്രിയെയോ തള്ളിപ്പറയില്ല’ കെ.ടി. ജലീൽ

‘മലപ്പുറം: ഇടതുപക്ഷ സഹയാത്രികനായി തുടരും. പി.വി.അൻവർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പാർട്ടിയുമായി സഹകരിക്കില്ല, എന്നാൽ അൻവറുമായി സൗഹൃദം തുടരുമെന്നും കെ.ടി. ജലീൽ എംഎൽഎ പറഞ്ഞു. വളാഞ്ചേരിയിൽ വാർത്താസമ്മേളനത്തിലാണ് ജലീൽ നിലപാട് വ്യക്തമാക്കിയത്.
വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ മുഖ്യമന്ത്രിയെയോ തള്ളിപ്പറയില്ല. അത് വർഗീയ ധ്രുവീകരണം ഉണ്ടാക്കും. പാർലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
20 വർഷത്തിനിടെ അഞ്ച് തവണ മന്ത്രിയായി. സിപിഐഎമ്മിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പിവി അൻവർ കേരളത്തിലെ പൊലീസ് സേനയെ കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. അതിൽ ശരികൾ ഉണ്ടെന്ന് അന്ന് താൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മുഖ്യമന്ത്രിയേയും പാർട്ടിയേയും നേരിൽ കണ്ട് അത് അറിയിക്കുകും ചെയ്തു. കേരളത്തിലെ മുഴുവൻ പൊലീസ് സേനയിൽ പ്രശ്‌നമുണ്ടെന്ന് അദ്ദേഹവും പറഞ്ഞിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഘം രൂപീകരിച്ചത്. റിപ്പോർട്ട് വരുന്ന വരെ കാത്തിരിക്കാം എന്ന് പി വി അൻവറിനോട് അഭ്യർത്ഥിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ട് പോയെന്നും കെ ടി ജലീൽ പറഞ്ഞു.

വർഗീയ താൽപര്യമുള്ളവർ കുറച്ചുകാലങ്ങളായി പൊലീസിൽ ഉണ്ട്. വർഗീയത വെച്ചുപുലർത്തുന്നവരെ ഒരിക്കലും പൊലീസ് സേനയിൽ നിലനിർത്തില്ല. പൊലിസിൽ വർഗീയത തുടങ്ങി വെച്ചത് കോൺഗ്രസ്സും ലീഗുമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രമ സമാധാന ചുമതലയിൽ നിന്ന് മാത്രമല്ല പോലീസ് സേനയിൽനിന്ന് മാറ്റേണ്ടയാളാണ് എഡിജിപി അജിത് കുമാർ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ന്യായീകരിക്കാനാവില്ല. എഡിജിപി എസ്ഡിപിഐ, ജമാത്ത് ഇസ്ലാമി നേതാക്കളെയും കാണാൻ പാടില്ല. ഇ എൻ മോഹൻദാസിന് ആർഎസ്എസ് ബന്ധമാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ശശിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന വാദവും താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധു നിയമന വിവാദത്തിൽ സിറിയക്ക് ജോസഫിനെ ലീഗ് നേതാക്കൾ സ്വാധീനിച്ചുവെന്നും ജലീൽ ആരോപിച്ചു. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകി. പിന്നീട് അത് തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. നരേന്ദ്ര മോദിയുടെ ഗാന്ധി വിരുദ്ധ പരാമർശമാണ് ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം എഴുതാൻ കാരണമായതെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നതെന്ന് കാണിച്ച് സുഹൃത്തിന് ജലീൽ എഴുതിയ കത്ത് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു,

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles