Tuesday, December 24, 2024

Top 5 This Week

Related Posts

കാൽവെട്ടിയാൽ വീൽചെയറിൽ വരും, എന്നെ നിശബ്ദനാക്കാൻ വെടിവച്ച് കൊല്ലേണ്ടിവരും : പി.വി. അൻവർ എംഎൽഎ

നിലമ്പൂർ : കാൽവെട്ടിയാൽ വീൽചെയറിൽ വരും. അല്ലെങ്കിൽ ജയിലിൽ അടയ്ക്ക്. എന്നെ നിശബ്ദനാക്കാൻ വെടിവച്ച് കൊല്ലേണ്ടിവരും. ധൈര്യമുണ്ടെങ്കിൽ വെടിവച്ച് കൊല്ല്. ആരോപണ ശരവർഷങ്ങളുമായി പി.വി. അൻവർ എംഎൽഎയുടെ വിശദീകരണ യോഗം.

കേരളത്തിൽ അരാജകത്വമാണ് നിലനില്കകുന്നത്. പോലീസ് സേനയിൽ 25 ശതമാനം ക്രിമിനൽവത്കരിക്കപ്പെട്ടു. വലിയ ദുരന്തത്തിലേക്കാണ് പോകുന്നത്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. എല്ലാ പാർട്ടികളിലും പെട്ട നിക്ഷിപ്ത താല്പര്യക്കാർ ഒറ്റക്കെട്ടാണ്. ഇങ്ക്വലാബ് വിളിക്കുന്നവരും, തക്ക്ബീർ മുഴക്കുന്നവരും, ഭാരതമാതാ കീ വിളിക്ക്ുന്നവരും ചങ്ങാത്തത്തിലാണ്. നീതിയുടെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു. ഇതുപോലെ ഭരണ- പ്രതിപക്ഷ മാഫിയ ബന്ധം മറ്റൊരു സംസ്ഥാനത്തും കാണില്ല. അരുത് കാട്ടാളാ എന്ന് പറയാൻ ജനത്തിന് സാധിക്കണം.

‘എന്നെ എം.എൽ.എ. ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാൻ മറക്കൂല്ല. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്’- പി.വി. അൻവർ പറഞ്ഞു.
തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. നാളെ ഏതെങ്കിലുമൊരു തെരുവിൽ താൻ മരിച്ചുവീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. നിങ്ങൾ യുവാക്കൾ അനീതിക്കെതിരെ മുന്നോട്ടുവരണം. അദ്ദേഹം പറഞ്ഞു.

എന്താണ് കേരളത്തിന്റെ സ്ഥിതി. സ്ഫോടനാത്മകമായ അവസ്ഥയിൽ കേരളം നിൽക്കുന്നു. നോക്കിയാൽ എന്തൊരു ശാന്ത. എന്തൊരു സമാധാനം. പോലീസിലെ 10-25 ശതമാനം പൂർണമായി ക്രിമിനൽ വത്കരിക്കപ്പെട്ടിരിക്കുന്നു. എയർപോർട്ട് വഴി വരുന്ന സ്വർണം പിടിച്ചെടുത്താൽ സർക്കാരിലേക്ക് നിക്ഷേപിക്കേണ്ട, ഈ നാടിന്റെ അസറ്റായി മാറേണ്ട സ്വർണം വലിയ ഒരു വിഭാഗം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ട് നാട്ടിൽ കൊലകൾ നടക്കുന്നു’
മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങി. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. സഖാക്കൾ മനസ്സിലാക്കണം. പാർട്ടിക്ക് സമയം നൽകിയില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ഞാൻ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നു. ഞാൻ കേരള രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനുണ്ടായിരുന്നു. എന്റെ ഹൃദയത്തിൽ അദ്ദേഹം എന്റെ വാപ്പ തന്നെയായിരുന്നു. വർഗീയ വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ അതിശക്തനായ നേതാവെന്നതായിരുന്നു എന്റെ വിശ്വാസം. കേരളത്തിന്റെ നിയമസഭയിൽ കഴിഞ്ഞ എട്ട് വർഷം പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ നടത്തുന്ന ആരോപണങ്ങൾ ഞാൻ പ്രതിരോധിച്ചു. എത്ര ശത്രുക്കളെ ഞാനുണ്ടാക്കി.

പോലീസ് നടപടി സ്വീകരിക്കുന്നതുകൊണ്ട് കള്ളക്കടത്തുകാർക്ക് കള്ളക്കടത്തുനടത്തുന്നതിന് ചെറിയ പ്രയാസമുണ്ട്. അൻവർ ഉന്നയിക്കുന്നതിന് പിന്നിൽ ഈ പോലീസിനെ മാറ്റിക്കഴിഞ്ഞാൽ കള്ളക്കടത്തുനടത്താനുള്ള വലിയ സൗകര്യമുണ്ടാകുമല്ലോ. ആ ലോബിയെ സഹായിക്കാനാണോ ഈ അൻവർ വിഷയം ഉന്നയിച്ചതെന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

തന്നെ കുടുക്കാൻ തൻറെ ഫോൺ നോക്കിയാൽ മതി. ഞാൻ എല്ലാവരേയും വിളിച്ചന്വേഷിക്കും; സ്വർണക്കടത്തുകാരേയും വിളിക്കും. ഫോൺ ചോർത്തലും പറഞ്ഞ് എനിക്കെതിരെ കേസെടുത്തു, നമുക്ക് നോക്കാം. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. പാർട്ടിയെയും യഥാർഥ പാർട്ടി അണികളെയും ഞാൻ തള്ളിപ്പറയില്ല. പണം കൊടുക്കാതെ ഒരു ഓഫിസിലും ഒന്നും നടക്കില്ല. പാർട്ടി ഓഫിസിലും അഴിമതി. കമ്യൂണിസ്റ്റ് പാർട്ടി എവിടെ എത്തി സഖാക്കളേ ..

2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റാണ് ലക്ഷ്യം. 2036 ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം. അവർ അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. അതിനുളള അണിയറ പ്രവർത്തനമാണ് നടക്കുന്നത്.
ഞാൻ ഒരു പാർട്ടിയും ഉണ്ടാക്കുന്നില്ല. ജനം ഒരു പാർട്ടിയായി മാറിയാൽ ഞാൻ അവരുടെ പിന്നിലുണ്ടാകും അൻവർ വ്യക്തമാക്കി. സിപിഎം ബന്ധം അവസാനിച്ച ശേഷം നിലമ്പൂരിൽ നടന്ന ആദ്യ വിശദീകരണ യോഗത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles