Home NEWS ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടുവോ ?

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടുവോ ?

0
100

വെള്ളിയാഴച തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹസൻ നസ്‌റള്ളയെ ലക്ഷ്യമിട്ടാണ് കനത്ത ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ആറിലേറെ ബഹുനിലകെട്ടിടം തകർന്നതായാണ് വിവരം. ആക്രമണസമയത്ത് ഹസൻ നസ്റുല്ല അവിടെ ഉണ്ടായിരുന്നുവെന്നും മറ്റ് രണ്ട് മുതിർന്ന ഹിസ്ബുല്ല കമാൻഡർമാർ കൊല്ലപ്പെട്ടതായും ഇസ്രായേൽ അവകാശപ്പെട്ടു. തെക്കൻ മേഖല കമാൻഡർ അലി കരാക്കിയും സിറിയയിലെയും ലെബനനിലെയും ഖുദ്സ് ഫോഴ്സിന്റെ കമാൻഡറുമായ അബ്ബാസ് നിൽഫൊറൂഷാൻ എന്നിവർ കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ അവകാശപ്പെട്ടു. ആക്രമണത്തിൽ നിന്ന് ഹസൻ നസ്‌റുള്ള രക്ഷപ്പെടാനുളള സാധ്യത കുറവാണെന്ന് ഇസ്രയേലി അധികൃതർ പറഞ്ഞതായി ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. പിന്നാലെയാണ് നസ്‌റള്ള കൊല്ലപ്പെട്ടുവെന്ന് ഐഡിഎഫ് അവകാശപ്പെടുന്നത്. ഹിസ്ബുള്ള ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഹസൻ നസ്‌റള്ള

ബോംബാക്രണത്തിൽ 300 ലേറെ പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമമായ ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം വ്യോമസേനയുടെ ആക്രമണത്തിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഹിസ്ബുല്ല ആസ്ഥാനമെന്നും അതാണ് ലക്ഷ്യമിട്ടതെന്നും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. എന്നാൽ ഇസ്രായേൽ ആക്രമണമുണ്ടായെങ്കിലും ഹസൻ നസ്റുല്ല ആക്രമണത്തെ അതിജീവിച്ചതായി ഹിസ്ബുല്ല വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഹസൻ നസ്‌റുല്ല സുരക്ഷിതനാണെന്ന് അൽ-അറബിയയും അൽ-ഹദത്തും ഉൾപ്പെടെയുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
താമസസ്ഥലങ്ങളിൽ നടത്തിയ ബോംബാക്രമത്തിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. നൂറ് കണക്കിനാളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ബൈറൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തുടർച്ചയായി ഇസ്രായേൽ ബോംബാക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ച മുതൽ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 700-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹിസ്ബുല്ലയുടെ കമാൻഡ് സെന്റർ, ആയുധ ഡിപ്പോകൾ എന്നിവ ലക്ഷ്യമിട്ടാണ് ബോംബാക്രമണം എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ കൊല്ലപ്പെടുന്നതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.

ഇസ്രയേൽ ആക്രമണത്തിനിരായ ബെയ്‌റൂട്ടിലെ കെട്ടിടം ‘ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററോ ആസ്ഥാനമോ അല്ലെന്നും, ബോംബാക്രമണത്തിൽ തകർന്നതെല്ലാം ഫ്‌ലാറ്റുകളും വീടുകളുമാണെന്ന് അൽജസീറ ലബനാനിലെ മാധ്യമ പ്രവർത്തകരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഈ കെട്ടിടങ്ങളിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ളവർ താമസിക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ബെ്‌റൂട്ട് ആക്രമണത്തിനുശേഷം 62 ഓളം റോക്കറ്റുകൾ ഹിസ്ബുള്ള ഇസ്രയേലിലേക്ക് തൊടുത്തതായി പറയുന്നു. ഹൈഫ അടക്കമുളള പ്രദേശത്തേക്കാണ് ഹിസ്ബുളള ആക്രമണം നടത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here