Home PRAVASI NEWS GULF ജി.​സി.​സി- യു.​എ​സ് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ങ്കെ​ടു​ത്തു

ജി.​സി.​സി- യു.​എ​സ് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ങ്കെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​നും പ​ങ്കെ​ടു​ത്ത മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ പ​ങ്കെ​ടു​ത്തു. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 79ാമ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു യോ​ഗം. യോ​ഗ​ത്തി​ൽ ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള അ​ടു​ത്ത ബ​ന്ധ​വും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​വും മ​ന്ത്രി​മാ​ർ അ​വ​ലോ​ക​നം ചെ​യ്തു.

പ്ര​ധാ​ന​മാ​യും ഈ ​മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​വ​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു. രാ​ഷ്ട്രീ​യ സു​ര​ക്ഷ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളും ച​ർ​ച്ച ചെ​യ്തു. പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here