Friday, November 1, 2024

Top 5 This Week

Related Posts

ആ​ഗോ​ള ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​യി ‘ലു​ലു വേ​ൾ​ഡ് ഫു​ഡ്’

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു വേ​ൾ​ഡ് ഫു​ഡ്’ പ്ര​മോ​ഷ​ൻ ന​ടി അ​നാ​ർ​ക്ക​ലി മ​ര​ക്കാ​റും കു​വൈ​ത്ത് അ​റ​ബി​ക് ഷെ​ഫ് ലി​ന ജബെ​യ്‌​ലി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ആ​ഗോ​ള ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും പാ​ച​ക​രീ​തി​ക​ളു​ടെ​യും ആ​ഘോ​ഷ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു വേ​ൾ​ഡ് ഫു​ഡ്’ പ്ര​മോ​ഷ​ൻ. ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ വ​രെ തു​ട​രു​ന്ന പ്ര​മോ​ഷ​നി​ൽ ഷോ​പ്പ​ർ​മാ​ർ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര രു​ചി​ക​ൾ ആ​സ്വ​ദി​ക്കാം. ആ​ഗോ​ള ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാം.

ലു​ലു വേ​ൾ​ഡ് ഫു​ഡ്’ പ്ര​മോ​ഷ​ൻ അ​ൽ റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ന​ടി അ​നാ​ർ​ക്ക​ലി മ​ര​ക്കാ​റും കു​വൈ​ത്ത് അ​റ​ബി​ക് ഷെ​ഫ് ലി​ന ജബെ​യ്‌​ലി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു കു​വൈ​ത്തി​ന്റെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ളും ഇ​വ​ന്റ് സ്പോ​ൺ​സ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ര​ണ്ടാ​ഴ്ച നീ​ളു​ന്ന ‘ലു​ലു വേ​ൾ​ഡ് ഫു​ഡ്’ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ​യും ഒ​രു പ്ര​ദ​ർ​ശ​ന​ശാ​ല​യാ​ക്കി മാ​റ്റു​ക​യാ​ണ്. ഇ​ന്ത്യ​ൻ, മെ​ക്സി​ക്ക​ൻ, കൊ​റി​യ​ൻ, ഇ​റ്റാ​ലി​യ​ൻ, സ്പാ​നി​ഷ്, അ​റ​ബി​ക്, കോ​ണ്ടി​നെ​ന്റ​ൽ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യ​ഇ​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

പ്ര​ത്യേ​കം ക്യു​റേ​റ്റ് ചെ​യ്ത ‘ഗ്ലോ​ബ​ൽ ഫു​ഡി’ വി​ഭാ​ഗം കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര പാ​ച​ക അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യും. ‘ദേ​ശി ധാ​ബ’​യും ‘നാ​ട​ൻ ത​ട്ടു​ക​ട’​യും ഉ​ത്ത​രേ​ന്ത്യ​ൻ, ദ​ക്ഷി​ണേ​ന്ത്യ​ൻ രു​ചി​ക​ൾ പ​ക​രും. ആ​വേ​ശ​ക​ര​മാ​യ പാ​ച​ക മ​ത്സ​രം,കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കേ​ക്ക് ഡെ​ക്ക​റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​ണ്. പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഷോ​പ്പ​ർ​മാ​ർ​ക്ക് ലോം​ഗ​സ്റ്റ് ഷ​വ​ർ​മ, ഏ​റ്റ​വും വ​ലി​യ ബ​ർ​ഗ​ർ, ഏ​റ്റ​വും വ​ലി​യ പി​സ്സ, ബി​രി​യാ​ണി ധ​മാ​ക്ക, വ​ലി​യ സാ​ൻ​ഡ്‌​വി​ച്ച്, കേ​ക്കു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​ക​ൾ​ക്കും സാ​ക്ഷി​യാ​കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles