Wednesday, December 25, 2024

Top 5 This Week

Related Posts

ലബനാൻ തലസ്ഥാനത്ത് ഇസ്രയേലിന്റെ കനത്ത ആക്രമണം

ലബനാൻ തലസ്ഥാനത്ത് ഇസ്രയേലിന്റെ കനത്ത ആക്രമണം. തുടർച്ചയായ വ്യോമാക്രണണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എത്രപേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല. തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ സെൻട്രൽ ആസ്ഥാനമാണ് ആക്രമിച്ചെതെന്നാണ് ഇസ്രായേൽ പറയുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും മനുഷ്യർ കുടുങ്ങിയതായാണ് റിപ്പോർട്ട്. ബഹുനിലകെട്ടിടങ്ങളാണ് ആക്രമണത്തിൽ നിലം പൊത്തിയത്. ലബനാൻ സൈന്യവും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തുന്നതിന്റെയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ചിത്രം പുറത്തുവന്നു. ലബനാനിൽ ഇസ്രയേൽ ആക്രമണം ഭയന്ന് അഭയാർഥികളായി എത്തിയവർ താമസിക്കുന്ന സ്‌കൂളിനു സമീപമാണ ബോംബ് അതിഭീകരമായ ബോംബ് ആക്രമണം നടന്നത്.

തിങ്കളാഴ്ച മുതൽ ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 800 ഓളം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. അഞ്ച് ലക്ഷത്തിലേറെ പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. തിരക്കേറിയ പാർപ്പിട സമുച്ചയത്തിലാണ് ബോംബിട്ടത്.
അതിനിടെ ഇസ്രയേലിലേക്ക് ഹിസ്ബുളളയുടെ റോക്കറ്റ് ആക്രമണവും തുടരുന്നു. യെമനിലെ ഹൂത്തികൾ ടെൽഅവീവിലേക്ക് മിസൈൽ ആക്രമണവും നടത്തി. മിസൈൽ ആരോ സംവിധാനത്തിലൂടെ തടഞ്ഞതായി ഇസ്രയേൽ സൈന്യം പ്രസതാവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles