Friday, November 1, 2024

Top 5 This Week

Related Posts

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ആഗോള സഖ്യ പ്രഖ്യാപിച്ച് സൗദി അറേബ്യ

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ആഗോളസഖ്യ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇസ്രയേൽ അധിനിവേശം ലബനനിലേക്കും നീണ്ടതോടെയാണ് സൗദി
ദ്വിരാഷ്ട്ര പരിഹാരത്തിനു മുന്നിട്ടിറങ്ങുന്നത്. ഗ്ലോബൽ അലയൻസ് ഫോർ ദി ഇംപ്ലിമെന്റേഷൻ ഓഫ് ദി ടു സ്റ്റേറ്റ് സൊല്യൂഷൻ’ എന്നാണു സഖ്യത്തിനു പേരുനൽകിയിരിക്കുന്നത്.

ന്യൂയോർക്കിൽ 79-ാമത് യുഎൻ പൊതുസഭയ്ക്കിടയിൽ ചേർന്ന ഇയു, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ(ഒഐസി), നോർവേ പ്രതിനിധികളുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണു പ്രഖ്യാപനം നടത്തിയത്.സഖ്യത്തിന്റെ ആദ്യ യോഗം റിയാദിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇയു വിദേശകാര്യ തലവൻ ജോസഫ് ബോറലും യോഗത്തിൽ സംബന്ധിച്ചു.

അറബ്-യൂറോപ്യൻ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നത്. മേഖലയുടെ സമഗ്രമായ സമാധാനത്തിനു വേണ്ടിയുള്ള സുസ്ഥിരവും വിശ്വസനീയവുമായ പദ്ധതി തയാറാക്കാനുള്ള എല്ലാ പരിശ്രമവും സഖ്യത്തിന്റെ ഭാഗമായുണ്ടാകും. ദ്വിരാഷ്ട്ര പരിഹാരം, അടിയന്തരമായ വെടിനിർത്തൽ തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്ന കാര്യത്തിൽ പ്രകടമായ ഫലങ്ങൾ കൊണ്ടുവരുന്ന തീരുമാനങ്ങൾ കൈക്കൊള്ളാൻ കൂട്ടായ നീക്കങ്ങളുണ്ടാകേണ്ടതുണ്ട്. സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രമാണ് ഇതിൽ ഏറ്റവും പരമപ്രധാനമായ കാര്യമെന്നും ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.

ഇസ്രയേലിനെതിരെ കടുത്ത വിമർശനമാണ് മന്ത്രി നടത്തിയത്.ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുകയും വലിയ മാനുഷികദുരന്തമാണ് ഇസ്രായേൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ആയിരക്കണക്കിനു സിവിലിയന്മാരെ കൊല്ലാനും കുടിയിറക്കാനുമുള്ള ന്യായീകരണമല്ല. രാജകുമാരൻ പറഞ്ഞു.
ഇസ്രായേൽ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രായേലിനെ അംഗീകരിക്കാനാകില്ലെന്ന് കഴിഞ്ഞയാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles