മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കോഡിലേക്ക്. കിലോയ്ക്ക് 55 രൂപയായി ഉയർന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ മഴക്കാല സീസണിൽ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിത്.
് 2022ൽ കടുത്ത വേനലിൽ മാത്രം 60 രൂപയായി ഉയർന്നിരുന്നു. 2015ൽ 15 രൂപയായിരുന്നു വില. 2016ൽ ഇത് 45 രൂപയായി ഉയർന്നെങ്കിലും പിന്നീട് 2022 ൽ 60 എത്തി. 2023 ൽ 38 രൂപയായിരുന്നു മഴക്കാല സീസണിൽ ലഭിച്ചത്
ഇതാണ് ഈ വർഷം 55 ൽ എത്തിയിരിക്കുന്നത്. ചില്ലറ വിൽപന നടത്തുന്നത് 70 രൂപമുതൽ 80 രൂപയ്ക്കാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കടക്കം വൻതോതിൽ ചരക്കിന് ആവശ്യമുയർന്നതാണ് വില വർധനക്ക് കാരണം. ഉല്പാദനം കുറഞ്ഞതും വില വർധനവിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.