Thursday, December 26, 2024

Top 5 This Week

Related Posts

തളിർ ഗ്രീൻ കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോതമംഗലം :- കീരംപാറ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതിയിൽ തളിർ ഗ്രീൻ കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

വി എഫ് പി സി കെ ജില്ലാ മാനേജർ സിന്ധു എസ് പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജ്,പഞ്ചായത്ത് മെമ്പർമാരായ മഞ്ജു സാബു,സിനി ബിജു,ജിജോ ആന്റണി,മാമച്ചൻ ജോസഫ്,ബീന റോജോ,ആശമോൾ ജയപ്രകാശ്,വി കെ വർഗീസ്,അൽഫോൻസ സാജു,വി എഫ് പി സി കെ മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ  രാഖി ആർ,വി എഫ് പി സി കെ ഡെപ്യൂട്ടി മാനേജർ ധന്യ ജോൺ,കൃഷി ഓഫീസർ ബോസ് മത്തായി,പഞ്ചായത്ത് സെക്രട്ടറി ജയശ്രീ ആർ,കർഷക സമിതി വൈസ് പ്രസിഡന്റ് ജോയ് സി എ,കർഷക സമിതി മുൻ പ്രസിഡന്റ് സാബു വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് റിജോ ജോർജ് സ്വാഗതവും സ്വാശ്രയ കർഷക സമിതി ട്രഷറർ ജോർജ് ജോസഫ് കൃതജ്ഞതയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles